ന്യൂഡൽഹി : എ.ടി.പി. പുരുഷ ഡബിൾസ് റാങ്കിംഗിൽ ഇന്ത്യൻ വെറ്ററൻ താരം ലിയാൻഡർ പെയ്സ് ആദ്യ 100 സ്ഥാനത്ത് നിന്ന് പുറത്തായി. കഴിഞ്ഞ വാരം 96-ാം റാങ്കിലായിരുന്ന 46കാരനായ പെയ്സ് ഇന്നലെ 101-ാം റാങ്കിലായി. കഴിഞ്ഞ 19 വർഷത്തിനിടെ ആദ്യമായാണ് പെയ്സ് ആദ്യ 100 റാങ്കിൽ നിന്ന് പുറത്താകുന്നത്.