
ഇന്ത്യൻ നാവികസേനയിൽ സെയിലർ (ആർടിഫിസർ അപ്രന്റിസ്‐എഎ, സീനിയർ സെക്കൻഡറി റിക്രൂട്ട്സ്‐എസ്എസ്ആർ)‐2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2200 ഒഴിവുണ്ട്. യോഗ്യത എസ്എസ്ആർ: മാത്സ്, ഫിസിക്സ്, കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ് പ്ലസടു ജയിക്കണം. എഎ യ്ക്ക് 60 ശതമാനം മാർക്ക് വേണം. 2000 ആഗസ്ത് ഒന്നിനും 2003 ജൂലൈ 31നും (ഇരുതിയതികളുമുൾപ്പെടെ) ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായിക പരിശോധന, വൈദ്യ പരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.പ്ലസ്ടു സ്റ്റാൻഡേർഡിലുള്ള പരീക്ഷയിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, പൊതുവിജ്ഞാനം എന്നിവയിൽനിന്നായി ആകെ നൂറുമാർക്കിന്റെ നൂറുചോദ്യങ്ങൾ(ഒബ്ജക്ടീവ് ടൈപ്പ്‐മൾട്ടിപ്പിൾ ചോയ്സ്) ചോദ്യങ്ങളാണുണ്ടാവുക.തെറ്റായെഴുതിയ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്.
പരീക്ഷാഫീസ് 215 രൂപ. എസ്സി/എസ്ടി വിഭാഗത്തിന് ഫീസില്ല. www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 18.
ഐ.ബി.പി.എസ് സ്പെഷ്യലിസ്റ്റ് ഓഫീസർ, 1163 ഒഴിവുകൾ
പൊതുമേഖലാ ബാങ്കുകളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിന് ഐ.ബി.പി.എസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഡബ്ല്യൂഇ സ്പെഷ്യൽ-IX) അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25. ഇരുപതു ബാങ്കുകളിലായി 1,163 തസ്തികകളിലാണ് അവസരം.ഐടി ഓഫീസർ (സ്കെയിൽ-1), അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (സ്കെയിൽ-1), രാജ്ഭാഷ അധികാരി (ഹിന്ദി-സ്കെയിൽ-1), ലോ ഓഫീസർ (സ്കെയിൽ-1), എച്ച്ആർ/പേഴ്സണൽ ഓഫീസർ (സ്കെയിൽ-1), മാർക്കറ്റിംഗ് ഓഫീസർ (സ്കെയിൽ-1). ഡിസംബർ 28, 29 തീയതികളിൽ പ്രിലിമിനറി പരീക്ഷയും 2020 ജനുവരി 25ന് പൊതുപരീക്ഷയും നടത്തും. പൊതുപരീക്ഷയ്ക്കു ശേഷം ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കും.യോഗ്യത: സ്പെഷ്യൽ ഓഫീസർ പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഓരോ തസ്തികയ്ക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത നേടിയിരിക്കണം. ഐടി ഓഫീസർ, മാനേജർ ക്രെഡിറ്റ്/ഫിനാൻസ് എക്സിക്യൂട്ടീവ്, ലോ ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അതതു മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.രണ്ടുമണിക്കൂർ ഓൺലൈനായാണ് 200 മാർക്കിലുള്ള പ്രവേശനപരീക്ഷ നടത്തുന്നത്.അപേക്ഷാഫീസ്: എസ്സി, എസ്ടി, വികലാംഗ വിഭാഗത്തിൽപ്പെടുന്നവർ 100 രൂപയും മറ്റു വിഭാഗത്തിൽപ്പെടുന്നവർ 600 രൂപയും അപേക്ഷാഫീസായി അടയ്ക്കണം.അപേക്ഷ അയയ്ക്കേണ്ട വിധം: ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ അഡ്രസ് ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയ്ക്കു മുമ്പായി ഉദ്യോഗാർഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യാനായി സ്കാൻ ചെയ്ത് സൂക്ഷിച്ചിരിക്കണം.www.ibps.in എന്ന വെബ്സൈറ്റിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, വിസ/മാസ്റ്റർ കാർഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്. ഓഫ്ലൈനായും ഫീസടയ്ക്കാം. ഫീസടച്ച ശേഷം ലഭിക്കുന്ന ഇ-രസീത് സൂക്ഷിച്ചു വയ്ക്കണം. മൊബൈൽ നമ്പറും ഇ-മെയിൽ അഡ്രസും കൃത്യമായാണോ എന്ന് ഉറപ്പു വരുത്തുണം. കൂടുതൽ വിവരങ്ങൾക്ക് www.ibps.in.
ഓർഡനൻസ് ഫാക്ടറിയിൽ 4805 ട്രേഡ് അപ്രന്റിസ്
പ്രതിരോധ വകുപ്പിനുകീഴിലെ ഓർഡനനസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 4805 ഒഴിവുണ്ട്. നാഗ്പൂരിലെ ഓർഡനൻസ് ഫാക്ടറി റിക്രൂട്ട്മെന്റ് സെന്ററാണ് അപേക്ഷ ക്ഷണിച്ചത്. നോൺ ഐടിഐ 1595 ഒഴിവും ഐടിഐ 3210 ഒഴിവുമാണുള്ളത്. യോഗ്യത നോൺ ഐടിഐയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം (സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ കുറഞ്ഞത് 40 ശതമാനം മർക്ക് വേണം).
ഐടിഎ കാറ്റഗറിയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സും ഐടിഐയും ജയിക്കണം. പ്രായം 15‐24. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.ofb.gov.in വഴി ഓൺലൈനായി ഡിസംബർ അവസാനവാരത്തിൽ അപേക്ഷിക്കാം. www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്തവരും ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
റെയിൽവേ 2029 അപ്രന്റീസ്
നോർത്ത് വെസ്റ്രേൺ റെയിൽവേയിൽ 2029 അപ്രന്റീസ് തസ്തികയിൽ ഒഴിവ്. ഡിസംബർ 8 വരെ അപേക്ഷിക്കാം. ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഇലക്ട്രീഷ്യൻ (കോച്ചിംഗ്), ഇലക്ട്രീഷ്യൻ (പവർ),ഇലക്ട്രീഷ്യൻ (ടിആർഡി),കാർപ്പെന്റർ, പെയിന്റർ, മേസൺ, പൈപ്പ് ഫിറ്റർ, ഫിറ്റർ, കാർപ്പെന്റർ, ഡീസൽ മെക്കാനിക്ക്, എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. പ്രായപരിധി : 24. വിശദവിവരങ്ങൾക്ക്:
nwr.indianrailways.gov.in
സെൻട്രൽ കൗൺസിൽ ഫോർ ആയുർവേദിക് സയൻസിൽ
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസിൽ ഗ്രൂപ്പ് എ തസ്തികകളായ റിസർച്ച് ഓഫീസർ (കെമിസ്ട്രി) 5, ഫാർമകോളജി 2, ബയോകെമിസ്ട്രി 10, മെഡിസിൻ 6, ആനിമൽ/എക്സ്പീരിമെന്റൽ പത്തോളജി 2, പത്തോളജി 14, ആയുർവേദ 12, മൈക്രോബയോളജി 4, ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ ഓഫീസർ 1, ഗ്രൂപ്പ് ബി തസ്തികകളായ അസി. റിസർച്ച് ഓഫീസർ ബോട്ടണി 4, കെമസി്ട്രി 4, ക്ലിനിക്കൽ സൈക്കോളജി 2, ഫാം മാനേജർ 1, ബയോ ടെക്നോളജി 3, ഫാർമോകൊഗ്നസി 3, ഫിസിയോ തെറാപി 1, ഫാർമകോളജി 12, സ്റ്റാഫ് നേഴ്സ് 49ഗ്രൂപ്പ് സി തസ്തികകളായ റിസർച്ച് അസിസ്റ്റന്റ് ബയോ കെമിസ്ട്രി നോൺ മെഡിക്കൽ 2, ബോട്ടണി 19, കെമിസ്ട്രി 11, ഫാർമകോളജി 3, ഓർഗാനിക് കെമിസ്ട്രി 1, ഗാർഡൻ സൂപ്പർ വൈസർ 1, ക്യൂറേറ്റർ 2, ഗാർഡൻ 3, ഫാർമസി 4, സംസ്കൃതം 1, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസി. 2. സ്റ്റാറ്റിസ്റ്റിക്കൽ അസി. 1, ട്രാൻസ്ലേറ്റർ (ഹിന്ദി അസി.) 1 എന്നിങ്ങനെയാണ് ഒഴിവ്. ഓരോതസ്തികക്കും വേണ്ട യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിലുണ്ട്.www.ccras.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി നവംബർ 15.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്മെന്റ്
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്മെന്റ് പഞ്ചായത്തിരാജിൽ അവസരം. എൻ ഐ ആർ ഡി പി ആർ ന്റെ ഹൈദരാബാദ് ഗുവാഹട്ടി കേന്ദ്രങ്ങളിലായി ആകെ 20 ഒഴിവുകളാണുള്ളത്. ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nirdpr.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17.
മിനറൽസ് ഡെവലപ്മെന്റ് കോർപറേഷനിൽ
കേരള സ്റ്റേറ്റ് മിനറൽസ് ഡവലപ്മെന്റ് കോർപറേഷനിൽ വിവിധ തസ്തികകളിലായി 11 ഒഴിവുണ്ട്. ജനറൽ മാനേജർ തസ്തികയിൽ സ്ഥിരനിയമനവും മറ്റുതസ്തികകളിൽ കരാർ നിയമനവുമാണ്. ജനറൽ മാനേജർ 1, സീനിയർ ജിയോളജിസ്റ്റ് 1 പ്രോജക്ട് മാനേജർ(സിവിൽ/മെക്കാനിക്കൽ) 1, പ്രോജക്ട് മാനേജർ(മൈൻസ്) 1, പ്രോജക്ട് കോ‐ ഓർഡിനേറ്റർ (മെക്കാനിക്കൽ) 1, അക്കൗണ്ട് ഓഫീസർ 1, അക്കൗണ്ട്സ് അസിസ്റ്റന്റ് 1, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 1, ഓഫീസ് അസിസ്റ്റന്റ്/ക്ലർക്ക് 1, ഡ്രൈവർ കം അറ്റൻഡന്റ് 2 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം.www.kemdel.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20.
നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ
കർണാടക കാർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. യോഗ്യത 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ, 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ(എൻസിവിടി/എസ്സിവിടി).www.apprenticeship.gov.in എന്ന website വഴി ഓൺശലെനായി രജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം The Officer In charge Dockyard Apprentice School, NSRY, Naval Base PO, Karwar, Karnataka581308 എന്ന വിലാസത്തിൽ സ്പീഡ്/ രജിസ്ട്രേഡ് പോസ്റ്റായി ഡിസംബർ ഒന്നിനകം ലഭിക്കണം.
ഋഷികേശ് എയിംസിൽ 372 നഴ്സ്
ഉത്താരാഖണ്ഡിലെ ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്) തസ്തികയിൽ 372 ഒഴിവാണുള്ളത്. ബാക്ക് ലോഗ് ഒഴിവുകൾ ഉൾപ്പെടെയാണിത്. ജനറൽ 150, ഒബിസി 119, എസ്സി 16, എസ്ടി 51, ഇഡബ്ല്യുഎസ് 36 എന്നിങ്ങനെയാണ് സംവരണം.യോഗ്യത: ബിഎസ്സി (ഓണേഴ്സ്) നഴ്സിംഗ്/ബിഎസ്സി നഴ്സിംഗ്/ബിഎസ്സി (പോസ്റ്റ്- സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബിഎസ്സി നഴ്സിംഗ്. ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിലോ സംസ്ഥാന നഴ്സിംഗ് കൗൺസിലിലോ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 
അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ് വൈഫറിയിൽ ഡിപ്ലോമ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിലോ സംസ്ഥാന നഴ്സിംഗ് കൗൺസിലിലോ നഴ്സ് ആൻഡ് മിഡ് വൈഫ് രജിസ്ട്രേഷൻ.ഫീസ്: 3,000 രൂപ. ഒബിസിക്കാർക്ക് 1,500 രൂപയും എസ്സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപയും. ഭിന്നശേഷിക്കാർക്ക് ഫീസില്ല.പ്രായം: 21- 30. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവുണ്ട്.അപേക്ഷിക്കേണ്ട വിധം: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 24.
എയർ ഇന്ത്യയിൽ
എയർ ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ ഏജന്റ് തസ്തികയിൽ ഒഴിവ്. ബിരുദമാണ് യോഗ്യത. രണ്ട് വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്. പ്രായപരിധി: 21- 38. വിശദവിവരങ്ങൾക്ക്:
www.airindia.in
ലക്നൗ മെട്രോ റെയിൽ കോർപറേഷനിൽ
ലക്നൗ മെട്രോ റെയിൽ കോർപ്പറേഷനിൽ ( ഉത്തർ പ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ) 44 ഒഴിവ്. എൻജിനീയർ തസ്തികയിലാണ് ഒഴിവ്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ lmrcl.com/ എന്ന വെബ്സൈറ്റ് ഉപയോഗിക്കാം. ഒരു ലക്ഷത്തിന് മുകളിലാണ് ശമ്പളം. അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 2. വിലാസം:Uttar Pradesh Metro Rail Corporation Ltd.(Formerly known as Lucknow Metro Rail Corporation Ltd.)Administrative Building,Near Dr.Bhimrao Ambedkar Samajik Parivartan Sthal,Vipin Khand, Gomti Nagar, Lucknow-226010.
നേവൽ ഡോക് യാർഡിൽ
വിശാഖപട്ടണത്തെ നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഐടിഐക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ ഡിസംബർ അഞ്ചിനകം ഓൺലൈനായി രജിസ്റ്റർചെയ്യണം. ഡിസംബർ 12നകം ലഭിക്കത്തക്കവിധം ഓഫ്ശലെനായും അയക്കണം. വിശദവിവരം www.indiannavy.nic.in