
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എയ്ഡഡ് ഹൈസ്കൂൾ, യുപി സ്കൂളുകളിൽ അദ്ധ്യാപകരുടെ ഒഴിവ്. 11 ഒഴിവുണ്ട്. എച്ച്എസ്ടി(മലയാളം, കണക്ക്, സോഷ്യൽസയൻസ്, നാച്യുറൽ സയൻസ്, മ്യൂസിക്, ഡ്രോയിങ്), എച്ച്്എസ്ടി‐പാർട്ടൈം(ഹിന്ദി), പാർട്ടൈം ലോവർഗ്രേഡ്(അറബി) എന്നിങ്ങനെയാണ് ഒഴിവുകൾ.അപേക്ഷാഫോറത്തിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്ട്രേഡൻ ഫീസ് 500രൂപയുടെ ഡിഡിയും സഹിതം അപേക്ഷ സമർപ്പിക്കണം. നവംബർ 30 വരെ അപേക്ഷിക്കാം. സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വംബോർഡ്, നന്തൻകോട്, കവടിയാർ പി ഒ, തിരുവനന്തപുരം‐3 എന്ന വിലാസത്തിലാണ് ഡിഡി എടുക്കേണ്ടത്. അപേക്ഷയിലും കവറിനുപുറത്തും തസ്തികയുടെ പേര് എഴുതണം. വിശദവിവരത്തിന് www.travancoredevaswomboard.org
ബോർഡർ റോഡ്സിൽ മൾട്ടി സ്കിൽഡ് വർക്കർ
പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (ബീആർഒ) മൾട്ടിസ്കിൽഡ് വർക്കറുടെ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 540 ഒഴിവുണ്ട്. ജനറൽ 221, എസ്സി 81, എസ്ടി 40, ഒബിസി 145, ഇഡബ്ല്യുഎസ് 53 എന്നിങ്ങനെയാണ് അവസരം.
യോഗ്യത: പത്താംക്ലാസ്/തത്തുല്യം, സർട്ടിഫിക്കറ്റ് ഇൻ മെക്കാനിക്ക് മോട്ടർ/ വെഹിക്കിൾസ്/ട്രാക്ടേഴ്സ്ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട്/ ഇൻഡസ്ട്രിയൽ ട്രേഡ് സർട്ടിഫിക്കറ്റ് / എൻസിവിടി/എസ്സിവിടി അല്ലെങ്കിൽ ക്ലാസ് ടു കോഴ്സ് ഡ്രൈവർ പ്ലാന്റ് ആൻഡ് മെക്കാനിക്കൽ ട്രാൻസ്പോർട്ട് (ഡിഫൻസ് സർവീസ്).
പ്രായം: 18 25 വയസ്. സംവരണ ഒഴിവുകളിലേക്കുള്ള ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും.
വിമുക്തഭടൻമാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവ് ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ശാരീരികയോഗ്യത: 157 സെമീ. ഉയരവും 75 സെമീ നെഞ്ചളവും (വികാസം അഞ്ച് സെമീ) 50 കിലോഗ്രാം ഭാരവുമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകർക്ക് വേണ്ട കുറഞ്ഞ ശാരീരിക യോഗ്യത.ഫീസ്: 50 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ, ഫിസിക്കൽ എഫിഷൻസി ടെസ്റ്റ്/പ്രാക്ടിക്കൽ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്) എന്നിവ നടത്തും.പുരുഷൻമാർക്ക് മാത്രമാണ് അവസരം.വിശദവിവരങ്ങളും അപേക്ഷാ ഫോമും www.bro.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 26.
ബിലാസ്പൂർ എയിംസിൽ
ബിലാസ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, തസ്തികകളിൽ 183 ഒഴിവ്. നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.pgimer.edu.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
മിലിട്ടറി നഴ്സിംഗ്
രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളജുകളിലേക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ പെൺകുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം.2020 ജൂലായ്/ ഒക്ടോബറിൽ ആരംഭിക്കുന്ന നാലുവർഷത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സിനും മൂന്നുവർഷത്തെ ജനറൽ നഴ്സിംഗ് കോഴ്സിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സ് പൂര്ത്തിയാക്കുന്നവർക്ക് കരസേനയിൽ കമ്മീഷൻഡ് ഓഫീസർ റാങ്കിൽ സ്ഥിരനിയമനം ലഭിക്കും.യോഗ്യത: 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു/ തത്തുല്യം. റെഗുലർ രീതിയിൽ പഠിച്ച് ആദ്യത്തെ അവസരത്തിൽ തന്നെ പാസായവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം. പ്രായം : 01 / 10 / 1995 നും 30 / 09 / 2003 നും ഇടയ്ക്ക് ജനിച്ചവരാകണംഅവസാന തിയതി: ഡിസംബർ 02.കൂടുതൽ വിവരങ്ങൾക്ക് : www.joinindianarmy.nic.in
ഇന്ത്യൻ ഓയിലിൽ 131 അപ്രന്റിസ്
പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗർഹവേലി എന്നിവിടങ്ങളിലായി ആകെ 131 ഒഴിവുകളാണുള്ളത്. അക്കൗണ്ടന്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.യോഗ്യത:അക്കൗണ്ടന്റ് അപ്രന്റിസ്- ഏതെങ്കിലും വിഷയത്തിൽ ബിരുദം.ടെക്നീഷ്യൻ അപ്രന്റിസ്-മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമ.ട്രേഡ് അപ്രന്റിസ്-എന്.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരമുള്ള ഐ.ടി.ഐ. ട്രേഡ്.പ്രായം: 18-24 വയസ്സ്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷയ്ക്കൊപ്പം പ്രായം, യോഗ്യത സർട്ടിഫിക്കറ്റുകളും ജാതിസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കറുത്തമഷിയുപയോഗിച്ച് ചെയ്ത ഒപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. 100 കെ.ബി.യിലധികം വലിപ്പമില്ലാത്ത ജെ.പി.ജി., പി.ഡി.എഫ്. ഫോർമാറ്റിലാണ് സർട്ടിഫിക്കറ്റുകൾ അപ്ലോഡ്ചെയ്യേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 26.
ആവിൻ മിൽക്ക്
തമിഴ്നാട്ടിലെ ആവിൻ മിൽക്കിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ, എക്സിക്യൂട്ടീവ്, ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്. പ്രായപരിധി: 30. യോഗ്യത: പത്ത്/പ്ളസ് ടു/ ഐടിഐ/ ബിരുദം. വിശദവിവരങ്ങൾക്ക്: aavinmilk.com
ഐ.എസ്.ആർ.ഒയിൽ
ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ടെക്നീഷ്യൻ ബി/ ഡ്രാഫ്റ്റ്മാൻ, ബി തസ്തികയിൽ അവസരം. നവംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധി : 18- 35. വിശദവിവരങ്ങൾക്ക്:www.isro.gov.in