
കേരളത്തിൽ സാധാരണമായിക്കഴിഞ്ഞ കുഴഞ്ഞുവീണുള്ള മരണങ്ങൾ മിക്കവയും സഡൻ കാർഡിയാക് ഡെത്ത് ആണ്. ആരോഗ്യകരമായ ജീവിതശൈലി, കൃത്യസമയത്തെ വൈദ്യപരിശോധനകൾ എന്നിവയാൽ അപകടം ഒഴിവാക്കാം. ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗമാണ് പ്രധാനം. അഥവാ രോഗമുണ്ടെങ്കിൽ ഗുരുതരമാകാത സൂക്ഷിക്കണം. കൊഴുപ്പുള്ള ആഹാരം, അമിതമായ മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിച്ചേ മതിയാകൂ. ചെറിയ രീതിയിലുള്ള നെഞ്ചിടിപ്പ്, പെട്ടെന്നു മാറുന്ന തലകറക്കം, ബോധക്ഷയം എന്നിവയെ അവഗണിക്കരുത്. ഇവ ഹൃദ്റോഗലക്ഷണങ്ങളാകാം.
ദിവസവും അരമണിക്കൂർ നടക്കുക, ട്രെഡ് മില്ല് ഉപയോഗം ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ആകാവൂ. ഹൃദ്രോഗമുള്ളവർ പടികയറ്റം, ആയാസമുള്ള വ്യായാമരീതികൾ എന്നിവ ചെയ്യരുത്.
ആയാസമുളവാക്കുന്ന പ്രവൃത്തികളും ഒഴിവാക്കുക. ഹൃദയസ്തംഭന സാദ്ധ്യതയുള്ളവർക്ക് പുറമേ മുപ്പത്തഞ്ച് വയസ് കഴിഞ്ഞവരും കൃത്യമായ ഇടവേളകളിൽ ഹൃദയപരിശോധന നടത്തിയിരിക്കണം. പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണവിധേയമാക്കുക. യോഗ, ധ്യാനം എന്നിവ ശീലിക്കുക