മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പരീക്ഷാവിജയം, ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ആഗ്രഹങ്ങൾ സാധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മവിശ്വാസം വർദ്ധിക്കും, പുതിയ ചുമതലകൾ ഏറ്റെടുക്കും. ലക്ഷ്യപ്രാപ്തി നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പദ്ധതികളിൽ വിജയം, കുടുംബത്തിൽ ആഹ്ലാദം, വിവിധങ്ങളായ പ്രവർത്തനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സേവന സാമർത്ഥ്യം, സർവകാര്യ വിജയം, അനിർവചനീയമായ സൗഭാഗ്യം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, ചിന്തകൾക്കതീതമായി പ്രവർത്തിക്കും. ഭൂമി വിൽക്കാൻ ധാരണയാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അസാധാരണ വ്യക്തികളെ പരിചയപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ സാധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
തൊഴിൽ പുരോഗതി, അപര്യാപ്തതകൾ പരിഹരിക്കും, പ്രതികരണ ശേഷി വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാഹചര്യങ്ങളെ തരണം ചെയ്യും. ഉത്സാഹവും ഉന്മേഷവും വർദ്ധിക്കും. നിബന്ധനകൾ പാലിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ ഉത്തരവാദിത്തങ്ങൾ, പ്രായോഗിക വശങ്ങൾ സമന്വയിപ്പിക്കും. കർമ്മപദ്ധതികൾ രൂപകല്പന ചെയ്യും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാന്ത്വന സമന്വയ സമീപനങ്ങൾ, അനുകൂല സാഹചര്യങ്ങൾ. പുതിയ സ്നേഹബന്ധം ഉടലെടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആഗ്രഹങ്ങൾ സഫലമാകും, സഹായഗുണങ്ങൾ വർദ്ധിക്കും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മഹദ് വ്യക്തികളെ പരിചയപ്പെടും. മത്സരങ്ങളിൽ വിജയം, ആഗ്രഹങ്ങൾ സഫലമാകും.