ഡബ്ലിൻ സാഹിത്യ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ (Jasmine Days) ഇടം നേടി. വിവർത്തന വിഭാഗത്തിലാണ് നോവൽ പുരസ്‌കാരത്തിനുളള പട്ടികയിൽ ഇടം നേടിയത്. ഷഹ്നാനസ് ഹബീബ് ആണ് പുസ്തകം വിവർത്തനം ചെയ്തത്. ഒരു ലക്ഷം യൂറോയാണ് പുരസ്‌കാരത്തുക. വിവർത്തനം ചെയ്ത പുസ്തകത്തിനാണെങ്കിൽ തുക പങ്കിടും.
ഡബ്ലിൻ സിറ്റി കൗൺസിലാണ് പുരസ്‌കാരം നല്‍കുന്നത്. 40 രാജ്യങ്ങളിൽ നിന്നുമുള്ള 156 പുസ്തകങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. . 50 പുസ്തകങ്ങൾവിവർത്തനം ചെയ്യപ്പെട്ടവയും 51 എണ്ണം ഒറിജിനലുമാണ്.
ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചത് ടോമി ഓറഞ്ചിന്റെ ‘ദേർ ദേർ’ ആണ്. 13 ലൈബ്രറികളാണ് പുസ്തകത്തെ നോമിനേറ്റ് ചെയ്തത്.
വിപ്ലവത്തിന്റെ വക്കിലുള്ള പേരിടാത്ത മിഡിൽ ഈസ്റ്റേൺ രാജ്യത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി യുവതി സമീറ പർവീന്റെ കഥയാണ് നോവൽ പറയുന്നത്. മുല്ലപ്പൂ നിറമുള്ള പകലുകൽ എന്ന പേരില്‍ 2014ൽ ആദ്യമായി പ്രസിദ്ധീകരിച്ച നോവൽ ഉദ്ഘാടന ജെസിബി പുരസ്‌കാരം നേടി. ജഗ്ഗർനട്ട് ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. 2018 ലാണ് പുസ്തകം വിവർത്തനം ചെയ്യുന്നത്.