bullet

തൃശൂർ: ഗു​രു​വാ​യൂർ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ഭ​ണ്ഡാ​ര​ത്തി​ല്‍​ ​നി​ന്നും​ ​ഒ​മ്പ​ത് ​എം.​എം​ ​പി​സ്റ്റ​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​യു​ണ്ട​യു​ടെ​ ​ഭാ​ഗം​ ​​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വം​ ​ഗു​രു​ത​ര​ ​സു​ര​ക്ഷാ​ ​വീ​ഴ്ച​യെ​ന്ന് ​ആ​ക്ഷേ​പം.​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ക​വാ​ട​ങ്ങ​ളി​ലെ​ല്ലാം​ ​മെ​റ്റ​ൽ​ ​ഡി​റ്റ​ക്ട​റു​ക​ൾ​ക്കു​ള്ളി​ലൂ​ടെ​യാ​ണ് ​ഭ​ക്ത​രെ​ ​ക​ട​ത്തി​വി​ടു​ന്ന​ത്.​ ​ എ​ന്നി​ട്ടും​ ​ഈ​യ​വും​ ​ചെ​മ്പും​ ​ചേ​ർ​ത്ത് ​നി​ർ​മ്മി​ച്ച​ ​വെ​ടി​യു​ണ്ട​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​ക​ണ്ടെ​ത്തി​യ​ ​വെ​ടി​യു​ണ്ട​ ​ഒ​മ്പ​ത് ​എം.​എം.​ ​പി​സ്റ്റ​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്.​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​റാ​ങ്കി​ലു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഇ​ത്ത​രം​ ​തോ​ക്കു​ക​ളാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ലൈ​സ​ൻ​സു​ള്ള​ ​സ്വ​കാ​ര്യ​വ്യ​ക്തി​ക​ളും​ ​ഈ​ ​തി​ര​ക​ൾ​ ​ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ ​പൊ​ലീ​സി​ലെ​ ​ഉ​ന്ന​ത​ര​ട​ക്ക​മു​ള്ള​വ​രെ​ ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ് ​ക​ട​ത്തി​വി​ടു​ന്ന​ത്.​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ​ ​പേ​രു​ക​ൾ​ ​എ​ഴു​താ​നാ​യി​ ​മാ​ത്രം​ ​ടെ​മ്പി​ൾ​ ​സ്റ്റേ​ഷ​നി​ൽ​ ​പ്ര​ത്യേ​കം​ ​ര​ജി​സ്റ്റ​ർ​ ​ത​ന്നെ​യു​ണ്ട്. കോടികൾ ചെലവാക്കി ക്ഷേത്ര പ്രവേശന കവാടങ്ങളിൽ മെറ്റൽ ഡിക്ടറ്ററുകളും സ്‌കാനറുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും തന്നെ പ്രവർത്തനക്ഷമമല്ലെന്നും പരാതിയുണ്ട്. ക്ഷേത്രം ഭണ്ഡാരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവം ഭക്തരിൽ ആശങ്കയ്ക്കും ഇടനൽകി..

ശരീരത്തിൽ തുളച്ച് കയറാൻ ശേഷിയുള്ള വെടിയുണ്ടയാണിത്. 450 മീറ്റർ അകലത്തിൽ നിന്ന് വരെ ഇത് പ്രയോഗിക്കാമെങ്കിലും നൂറു മീറ്റർ അകലെ വച്ച് വെടി വെച്ചാൽ ശരീരത്തിൽ തുളച്ച് കയറാൻ ശേഷിയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തോക്കിൽ നിന്നും പുറത്തേക്ക് പോയി ലക്ഷ്യ സ്ഥാനത്ത് പതിക്കുന്ന ഭാഗമാണിത്. എങ്ങനെ ഭണ്ഡാരത്തിൽ എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം ഉണ്ടാക്കും. മാവോയിസ്റ്റ് ഭീഷണി, അയോദ്ധ്യ വിധി എന്നിവയെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പതിവുള്ള സുരക്ഷയേക്കാൾ കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. ഇതിനിടയിലാണ് ഭണ്ഡാരത്തിൽ നിന്ന് തിരയുടെ ഭാഗം കണ്ടെത്തിയത്.

അതേ സമയം ഭണ്ഡാരത്തിൽ കണ്ടെത്തിയ ഉണ്ട അപകടകരമല്ലെന്നും പറയുന്നു. പൊലീസ് തന്നെ പരിശീലനത്തിനിടെ ഫയറിംഗ് നടത്തുമ്പോൾ പുറത്തേക്ക് പോകുന്ന ഉണ്ട മണ്ണിലും മറ്റും പൂഴ്ന്ന് കിടക്കുക പതിവാണ്. ഇതിന് ഉപയോഗിക്കുന്ന കെയ്‌സ് ഉണ്ടെങ്കിൽ മാത്രമേ പ്രയോഗിക്കാൻ സാധിക്കൂവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഉണ്ട കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ തോക്കുകൾ പരിശോധിച്ചേക്കുമെന്നാണ് വിവരം.