thala-ajith

താരങ്ങളെ ആരാധിക്കുകയും, അവർക്ക് വേണ്ടി എന്ത് സാഹസത്തിനും മുതിരുന്നവരുമാണ് തമിഴ് ജനത. അത്തരത്തിൽ തമിഴ്നാട്ടിലെ ജനങ്ങൾ ഒന്നടങ്കം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നടൻ അജിത് കുമാർ.

താരത്തിനും കുടുംബത്തിനും ആരാധകർ നൽകുന്ന സ്നേഹവും പരിഗണനയുമൊക്കെ അദ്ദേഹം അർഹിക്കുന്നത് തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. 5000 പേർക്ക് കണ്ണിന്റെ ശസ്ത്രക്രിയ നടത്താനുള്ള പണം നൽകിയാണ് താരം ജീവിതത്തിലും താരമായിരിക്കുന്നത്.

ഗായത്രി എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. നടന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. താരമാണ് ശസ്ത്രക്രിയയ്ക്കുള്ള പണം നൽകിയതെന്നും, ബഹുമാനവും അഭിമാനവുമുണ്ടെന്നും ഗായത്രി തന്റെ കുറിപ്പിൽ പറയുന്നു.