social-media-viral-video

കുഞ്ഞുങ്ങൾ പാട്ടുപാടുന്നതിന്റെയും കുറുമ്പു കാണിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

സ്കൂളിൽ നിന്ന് ടൂറിന് പോകാൻ അനുവാദം ചോദിക്കുന്ന ഒന്നാം ക്ലാസുകാരിയാണ് വീഡിയോയിലുള്ളത്. ക്രിസ്മസ് ഞാൻ കണ്ടിട്ടില്ലെന്നും പറഞ്ഞാണ് കുട്ടിയുടെ സംഭാഷണം തുടങ്ങുന്നത്. കുറേസമയം ആലോചിച്ച ശേഷം ക്രിസ്മസല്ല സർക്കസ് എന്ന് തിരുത്തുകയും ചെയ്യുന്നു.

ടൂറിന് പോയാൽ തിരിച്ച് വരുമെന്ന് എന്താണ് ഉറപ്പ് എന്ന് ചോദിക്കുമ്പോൾ, വരും പിടിച്ചുകൊണ്ടുപോകാൻ അവരെന്താ കള്ളന്മാരാണോയെന്ന് മകൾ ചോദിക്കുന്നത് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നുണ്ട്. ഇരുകൈയ്യും നീട്ടിയാണ് കുട്ടിക്കുറുമ്പിയെ സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്.