ഒരു വിദ്യാർത്ഥി സംഗമം വരുമ്പോഴോ കസിൻസെല്ലാം കൂടി ഒത്തുകൂടുമ്പോഴുമൊക്കെ പാട്ടുപാടിയും മിമിക്രി കാണിച്ചുമൊക്കെ ആ നിമിഷങ്ങൾ മനോഹരമാക്കാൻ ശ്രമിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. പാട്ടുപാടുമ്പോഴും മിമിക്രി കാണിക്കുമ്പോഴുമൊക്കെ നമുക്ക് ഏറ്റവും അവശ്യമായി വരുന്ന ഒരു സാധനം മൈക്കും സ്പീക്കറുമാണ്. എങ്കിലേ ഒത്തുചേരലിന് ഒരു ഉഷാറുണ്ടാകുകയുള്ളു. അങ്ങനെയുള്ളയാളുകൾക്ക് പറ്റിയ ഒരു സാധനം ബീമാ പള്ളിയിലെ കോമിക് ഇലക്ട്രോണിക്സിലുണ്ട്.

bluetooth-mic-with-speake

മൈക്കോടുകൂടിയ ഒരു സ്പീക്കർ വെറും 850 രൂപയ്ക്ക് നിങ്ങൾക്ക് ഇവിടെ നിന്ന് കിട്ടും. കരോക്ക ഗാനങ്ങൾ പാടണമെങ്കിൽ എസ്ഡി കാർഡിലൂടെയോ യുഎസ്ബിയിലൂടെയോ ഇതിൽ സെറ്റ് ചെയ്യാം. ഫോണിൽക്കൂടി ബ്ലൂടൂത്ത് വഴിയും കണക്ട് ചെയ്യാം.

ചെറിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനും ഈ സ്പീക്കറോട് കൂടിയ ഈ മൈക്ക് ധാരാളം. കൂടാതെ രണ്ടുമൂന്ന് തരം ശബ്ദം ഇതിലൂടെ പുറത്ത് വരുന്നു. ചുരുക്കി പറഞ്ഞാൽ അത്യാവശ ഘട്ടത്തിൽ മിമിക്രി പഠിക്കാതെയും നമുക്ക് അത് ചെയ്യാം എന്ന് സാരം.