chakrabarti

തിരുവനന്തപുരം: പ്രശസ്‌ത നേത്രരോഗ വിദഗ്‌ദ്ധൻ ഡോ. അരൂപ് ചക്രബർത്തിക്ക് അമേരിക്കൻ അക്കാഡമി ഒഫ് ഒഫ്‌ത്താൽമോളജി (എ.എ.ഒ)യുടെ പ്രത്യേക പുരസ്‌കാരം. എ.എ.ഒയുടെ 'സീനിയർ അച്ചീവ്മെന്റ് അവാർഡി'നാണ് ഡോ. അരൂപ് അർഹനായിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു നേത്രരോഗ വിദഗ്‌ദ്ധന് എ.എ.ഒയുടെ പുരസ്‌കാരം ലഭിക്കുന്നത്. സർജൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്‌തനായ അരൂപ് ചക്രബർത്തി, തിരുവനന്തപുരത്തെ പ്രശസ്‌തമായ ചക്രബർത്തി ഐ കെയർ സെന്ററിന്റെ ഡയറക്‌ടർ കൂടിയാണ്.