കറാച്ചി: വിളകളെ ആക്രമിക്കുന്ന ദശലക്ഷക്കണക്കിന് വെട്ടുകിളികളാണ് പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ എത്തിക്കൊണ്ടിരിക്കുന്നത്. മരുഭൂമികളാണ് വെട്ടുകിളികളുടെ സ്വാഭാവികമായ പ്രജനന അവാസകേന്ദ്രങ്ങൾ. എന്നാൽ വിളഞ്ഞുകിടക്കുന്ന ഗോതമ്പുപാടങ്ങളിൽ കൂട്ടത്തോടെ പറന്നിറങ്ങി നിമിഷനേരം കൊണ്ട് തിന്നുമുടിക്കാൻ ഇവയ്ക്ക് സാധിക്കും. അതിനാൽത്തന്നെ ചോരനീരാക്കി പണിയെടുത്ത കർഷകരെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.
പ്രകോപിതരായ കറാച്ചിയിലെ ജനങ്ങൾ ഈ കീടങ്ങളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. വീഡിയോകൾ കാണുമ്പോൾ വെട്ടുകളികളിൽ നിന്നുള്ള ആക്രമണത്തിലാണ് കറാച്ചി എന്ന് പറയുന്നത് അതിശയോക്തിപരമല്ല.
In my balcony in #karachi. Massive swarms of locusts! pic.twitter.com/Cp0NeGai1o
— Ayesha Mysorewala (@ayeshamysore) November 11, 2019
അതേസമയം, സാഹചര്യത്തെ നേരിടാൻ തികച്ചും വിചിത്രമായ ഒരു പരിഹാരമാണ് സിന്ധിലെ കൃഷിമന്ത്രി ഇസ്മായിൽ റാഹു നിർദേശിച്ചിരിക്കുന്നത്. പാകിസ്ഥാനികൾ വെട്ടുകിളികളെക്കൊണ്ട് പൊറുതിമുട്ടുമ്പോൾ ഇതിനെ ബിരിയാണിയാക്കി കഴിക്കാനാണ് മന്ത്രിയുടെ ഉപദേശം.
'നിങ്ങൾക്ക് വെട്ടുകിളികളെ ബാർബിക്യൂ ചെയ്യാം അല്ലെങ്കിൽ ബിരിയാണി ഉണ്ടാക്കാം'-മന്ത്രി പറഞ്ഞു. വെട്ടുകിളികൾ നഗരത്തിൽ താമസിക്കുന്നവർക്ക് എന്തെങ്കിലും ഭീഷണി ഉയർത്തുമോയെന്ന ചോദ്യത്തിന് "നഗരവാസികൾക്കും ഇത് പാചകം ചെയ്ത് കഴിക്കാം. ഇത് അവർക്ക് ഒരു ഭീഷണിയുമുണ്ടാക്കുന്നില്ല' അദ്ദേഹം വ്യക്തമാക്കി.
#Locusts #Karachi ٹڈیوں سے خوف نہ کھائیں بلکے پکا کر کھائیں ، بار بی کیو بنائیں ، کڑاہی پکائیں ، بریانی تیار کریں اور مزے اڑائیں pic.twitter.com/KHIsgupFQF
— sanjay sadhwani (@sanjaysadhwani2) November 11, 2019
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, വേനൽക്കാല മൺസൂൺ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് ബലൂചിസ്ഥാനിലേക്കുള്ള പാലായനത്തിന്റെ ലക്ഷണമാണ് കൂടിയ തോതിലുള്ള വെട്ടുകിളികളുടെ സാന്നിധ്യമെന്നും, ഇപ്പോൾ അവ എത്തിയിരിക്കുന്നത് ഭക്ഷണം തേടിയല്ലെന്നും അതിനാൽത്തന്നെ പേടിക്കാനില്ലെന്നുമാണ് പാകിസ്ഥാൻ സർക്കാരിന്റെ ഭക്ഷ്യ സുരക്ഷവകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഒഫ് പ്ലാന്റ് പ്രൊട്ടക്ഷൻ പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇതിനുമുമ്പ് 1961ലായിരുന്നു ഇത്രയും കൂടുതൽ വെട്ടുകിളികൾ എത്തിയത്.
Millet crops attacked by babies of #locusts "Hoppers" in desert areas of #Umerkot and #Thar. This pic I took yesterday from village Bhadi, where villagers told that their millet, mong beens has been destroyed. #DesertLocusts #Sindh #Pakistan #TharDesert @FAO @FAOPakistan @IUCN pic.twitter.com/wIG1Xy7MEz
— Manoj Genani (@genanimanoj) November 9, 2019