വിശ്വാസത്തിന്റെ ഇടനാഴിയായ കർതാർപൂർ ഇടനാഴി ഇന്ത്യയും പാകിസ്ഥാനും ഒരേ ദിവസമാണ് തുറന്നുകൊടുത്തത്. സിഖ് മതവിശ്വാസികൾ ആരാധിക്കുന്ന ഗുരു നാനാക്കിന്റെ തീർത്ഥാടന കേന്ദ്രമായ ഗുരുദ്വാര ദർബാർ സാഹിബിലേക്കുള്ള തീർത്ഥാടന പാത തുറന്ന് കൊടുത്തത് രാജ്യം കാത്തിരുന്ന സംഭവങ്ങളിലൊന്നായിരുന്നു.2018 നവംബർ 22നാണ് കർതാർപൂർ ഇടനാഴി പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ഗുരു നാനാക്ക് അവസാനകാലം ജീവിച്ചതും അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലവും ഇവിടെയാണ്. അമൃത്സറിലെ സുവർണ ക്ഷേത്രം കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടരക്കോടിയോളം വരുന്ന സിഖ് മതവിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് കർതാർപൂർ സാഹിബ് ഗുരുദ്വാര.
കർതാപൂർ ഇടനാഴി സാദ്ധ്യമാകുന്നതിനു മുൻപ് ഇന്ത്യയിലെ സിഖ് തീർത്ഥാടകർ പഞ്ചാബിലെ ദേരാ ബാബാ നാനാക്ക് ഗുരു ദ്വാരയിൽ നിന്ന് ദൂരദർശനി വഴി നാല് കിലോമീറ്റർ അകലെയുള്ള ഗുരു നാനാക്കിന്റെ സമാധിസ്ഥലം കാണുകയായിരുന്നു ചെയ്തിരുന്നത്. ഇടനാഴി യാഥാർഥ്യമായതോടുകൂടി ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് വിസയില്ലാതെ ഇവിടേയ്ക്കു യാത്ര ചെയ്യാം. പാസ്പോർട്ടുള്ളവർക്കും ഇന്ത്യൻ ഓവർസീസ് പൗരത്വ കാർഡുള്ളവർക്കും വിസയില്ലാതെ തീർഥാടനം നടത്തുവാനും സാധിക്കും.
പഞ്ചാബിലെ ഗുരുദാസ്പൂറിൽ നിന്നും കർതാർപൂരിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർഥാടക പാതയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അനുസരിച്ച് ഇന്ത്യയിൽ നിന്നും ഓരോ ദിവസവും 5000 തീർഥാടകർക്കു വീതം ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാം. പഞ്ചാബിലെ ഗുരുദാസ്പൂറിൽ നിന്നും കർതാർപൂരിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർഥാടക പാതയാണിത്. പഞ്ചാബിവെ അട്ടാരി ചെക് പോസ്റ്റിൽ നിന്നും വാഗാ അതിർത്തിയിലെത്തിയിലെത്താം. വാഗാ അതിർത്തിയിൽ നിന്നും ഇന്ത്യൻ ഗേറ്റ് കടന്ന് നോമാൻസ് ലാൻഡ് വഴി പാകിസ്ഥാൻ ഗേറ്റിലെത്താം. അവിടെ നിന്നും പാകിസ്ഥാൻ ചെക് പോസ്റ്റിലെത്തി ലാഹോറിലെത്തി അവിടെ നിന്നും കർതാപൂരിലെത്താൻ സാധിക്കും.