kulbhushan-

ഇസ്‌ലാമബാദ്: ചാരവ‌ൃത്തി ആരോപിച്ച് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിനെ സിവിൽ

കോടതിയിൽ അപ്പീൽ നൽകാൻ അനുവദിക്കും. ഇതിനായി പാകിസ്ഥാൻ സൈനിക നിയമം ഭേദഗതി ചെയ്യും. നിലവിലുള്ള പാക് സൈനിക നിയമ പ്രകാരം, പട്ടാള കോടതി വിചാരണ ചെയ്യുന്നവർക്ക് സിവിൽ കോടതിയെ സമീപിക്കാൻ അനുമതി ഇല്ല.

കുൽഭൂഷൺ യാദവിന് വേണ്ടി ആ ചട്ടം പ്രത്യേക ഭേദഗതിയിലൂടെ മാറ്റാനാണ് പാകിസ്ഥാൻ തീരുമാനം.

കുൽഭൂഷൺ യാദവിന് കോൺസുലാർ സഹായം നിഷേധിച്ചതു വഴി പാകിസ്ഥാൻ വിയന്ന കൺവെൻഷൻ ലംഘിച്ചെന്നും വധശിക്ഷ പുനഃപരിശോധിക്കണമെന്നും അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് കുൽഭൂഷൺ യാദവിന് നീതിക്കായി സിവിൽ കോടതിയെ സമീപിക്കാൻ അനുമതി നൽകുന്നത്.

പാക് സൈനിക കോടതിവിധിക്കെതിരായ ഇന്ത്യയുടെ അപ്പീലിൽ ലോക കോടതിയുടെ വിധി പാകിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.