iffi-

പനാജി.ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഇന്ത്യൻ ന്യൂ വേവ് സിനിമ പാക്കേജിൽ മൂന്ന് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും.അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം,അരവിന്ദന്റെ ഉത്തരായനം ,തമ്പ്,എന്നീ ചിത്രങ്ങളാണവ.ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മൃണാൾസെന്നിന്റെ സിനിമയടക്കം 12 ചിത്രങ്ങളാണ് ഈ പാക്കേജിലുള്ളത്.

ഈ വർഷം നിർമ്മാണത്തിന്റ 50 വർഷം പൂർത്തിയാകുന്ന ചിത്രങ്ങളുടെ പ്രത്യേക പാക്കേജിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത അടിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.