cold

എന്തുകൊണ്ടാണ് ജലദോഷം വരുന്നത്?. ജലദോഷം മാരക രോഗങ്ങളുടെ സൂചനയാണോ?. എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് രോഗികൾക്കിടലുണ്ടാകുന്നത്. സാധാരണയയായി ജലദോഷം വരുന്നത് അലർജി കാരണമാണെന്ന് ഡോക്ടർ അമ്മു ശ്രീപാർവതി പറയുന്നു. അത് ചിലപ്പോൾ കാലാവസ്ഥ മാറ്റം കൊണ്ടോ പൊടി ശ്വസിക്കുന്നത് കൊണ്ടോ വരുന്നതാണ്. പെട്ടന്ന് തന്നെ അത് പൂർണമായി മാറ്റാനും കഴിയും.

ജലദോഷം ചിലപ്പോൾ മറ്റുള്ള രോഗങ്ങളുടെ സൂചനയാണ്. ആദ്യ ഘട്ടമായി ജലദോഷമായിട്ടാണ് തുടങ്ങുന്നത്. പിന്നീട് ടെസ്റ്റ് നടത്തിയാൽ ദശ വളരുന്നത് കാണാം. ഒരു വയസ് കഴിഞ്ഞാൽ ദശ വളരുന്നത് ക്യാൻസറിന് വരെ കാരണമാകാം. മൂക്കിന് ഉണ്ടാകുന്ന വളവ് ജലദോഷത്തിന് കാരണമാകുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് മൂക്കിന് വളവുള്ളവർക്ക് മൂക്കടപ്പും കൂടുതലായി കാണപ്പെടുന്നുണ്ട്. ജലദോഷം പൂർണമായി മാറ്റണമെങ്കിൽ മൂക്കിന്റെ വളവ് മാറ്റണമെന്ന് ഡോക്ടർ പറയുന്നു.