കൊച്ചി: ഭവന, വാഹന വായ്‌പകൾക്ക് ബാങ്ക് ഒഫ് ഇന്ത്യ ആകർഷകമായ പലിശയിളവ് പ്രഖ്യാപിച്ചു. ഭവന വായ്‌പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ 8.10 ശതമാനം മുതലാണ്. വാഹന വായ്‌പകൾക്ക് പലിശ 8.60 ശതമാനം മുതൽ. ഡിസംബർ 31വരെ ഈ വായ്‌പകൾക്ക് പ്രോസസിംഗ് ഫീസ് പൂർണമായി ഒഴിവാക്കിയിട്ടുമുണ്ട്. ഭവന വായ്‌പകൾക്ക് 30 വർഷം വരെ തിരിച്ചടവ് കാലാവധി നൽകും. മറ്റു ബാങ്കുകളിലെ ഉയർന്ന പലിശയുള്ള ഭവന വായ്‌പകൾ കുറഞ്ഞ പലിശനിരക്കിൽ ഏറ്റെടുക്കാനുള്ള സൗകര്യവുമുണ്ടെന്ന് ബാങ്ക് ഒഫ് ഇന്ത്യ അധികൃതർ പറഞ്ഞു.