മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തടസമില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. സർക്കാർ രൂപീകരിക്കാൻ അംഗസഖ്യ ഗർവർണരെ സമീപിക്കണം. ആർക്കും അതിന് തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ടപതി ഭരണം ആരുടെയും അവസരം ഇല്ലാതാക്കലല്ല.അംഗസഖ്യ ഉണ്ടെങ്കിൽ ഗവർണ്ണറെ സമീപിക്കണം. ആർക്കും ഇപ്പോഴും തടസ്സമില്ല. എന്നാൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും അമിത് ഷാ പറഞ്ഞു.
ശിവസേനയുമായി സഖ്യമാകാം. എന്നാൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഇടക്കാല സർക്കാർ വരുന്നതിനോട് യോജിപ്പില്ല. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന ഉറപ്പ് നൽകിയിരുന്നില്ല. അതിനാൽ തന്നെ മുഖ്യമന്ത്രിസ്ഥാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.