ബ്രസീലിയ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉച്ചയോടെ ബ്രസീലിലെത്തി. ഭീകരവാദത്തിനെതിരായ സഹകരണത്തിനുള്ള സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും ലോകത്തെ അഞ്ച് പ്രധാന സമ്പദ്വ്യവസ്ഥകളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിലുമാണ് ബ്രിക്സ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 11-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയെയുമായി മോദി കൂടിക്കാഴച നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും നയന്ത്രതന്ത്രപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് എന്നിവരുമായി പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ചകളും നടത്തും.