m-veleyudan

കല്പറ്റ: സി.പി.എം വയനാട് ജില്ലാ മുൻ സെക്രട്ടറി എം.വേലായുധൻ (71) നിര്യാതനായി . ഇന്നലെ വൈകിട്ട് ആറരയോടെ വൈത്തിരിയിലെ ഗുഡ് ഷെപ്പേർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വയനാട്ടിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ദീർഘകാലം കർഷകസംഘം ജില്ലാ സെക്രട്ടറിയായിരുന്നു. 2016 ആഗസ്റ്റിൽ പാർട്ടി ജില്ലാ സെക്രട്ടറിയായ വേലായുധൻ കഴിഞ്ഞ സമ്മേളനകാലം വരെ തുടർന്നു. ഭാര്യ: ശോഭ. മക്കൾ: ആശ (വയനാട് ജില്ലാ സഹകരണ ബാങ്ക്), അജിത്പാൽ. മരുമക്കൾ: ബിനു, ശ്രീജ. സഹോദരങ്ങൾ: ബാലഗോപാലൻ (ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി), മാളു അമ്മ, പത്മാവതി അമ്മ.