amala-paul

ആടൈയ്ക്ക് ശേഷം അമല പോൾ മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് അതോ അന്ത പറവൈ പോല. ചിത്രത്തിന്റെ ടീസറാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വിനോദ് കെ ആർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനുട്ട് നാൽപ്പത് സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് അണിയപ്രവർത്തകർ പുറത്ത് വിട്ടിരുക്കുന്നത്. അമലയുടെ കഥാപാത്രം കാട്ടിൽ അകപ്പെടുകയും തുടർന്ന് അവിടുന്നു രക്ഷപ്പെടുന്നതുമാണ് ചിത്രം പറയുന്നത്.

സമീർ കൊച്ചാർ,ആശിഷ് വിദ്യാർഥി, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലൻ. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാർ. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദർ. സെഞ്ചുറി ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽജോണ്‍സ് ആണ് നിര്‍മ്മാണം. മോഹൻലാൽ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലർ പുറത്തിറക്കിയത്.