rabi-pirzada

ഇസ്ലാമബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല ചെയ്യുമെന്ന് ഭീഷണി മുഴക്കി, ഏതാനും ആഴ്ചകൾക്ക് മുൻപാണ് പാക് നടിയും ഗായികയുമായ റാബി പിർസാദ രംഗത്തെത്തിയത്. റാബിയുടെ ഭീഷണി വിവാദമായതിനിടയിലാണ് ഗായികയുടെ നഗ്നചിത്രങ്ങളും വീഡിയോയും ഇന്റർനെറ്റിലൂടെ പരക്കുന്നത്. ഇതോടെ അപമാനിതയായ റാബി താൻ ഗാനരംഗത്തുനിന്നും വിടവാങ്ങുകയാണെന്ന കാര്യം തന്റെ ആരാധകരെയും ഫോളോവേഴ്സിനെയും അറിയിച്ചുകൊണ്ട് എല്ലാ വിവാദങ്ങളിൽ നിന്നും പിൻവാങ്ങുകയായിരുന്നു. തന്റെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ ലഭിക്കുന്നവർ അത് ദയവുചെയ്ത് ഫോർവേഡ് ചെയ്യരുതെന്നും റബി അപേക്ഷിച്ചിരുന്നു.

എന്നാൽ കടുത്ത അപമാനം നേരിട്ട റാബിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മൂന്ന് പേർ. പാക്-അഫ്‌ഗാൻ നടിയായ മലിഷ ഹീന ഖാൻ, മുംബയിൽ മോഡലായി ജോലി ചെയ്യുന്ന ഇഷിക ബോറ, മഹാരാഷ്ട്രയിലെ(മുംബയ്) നടിയും മോഡലുമായ നടാഷ സുരി സിംഗ് എന്നിവരാണിവർ. എന്നാൽ റാബിയെ പിന്തുണയ്ക്കാൻ ഇവർ തിരഞ്ഞെടുത്ത വഴി അൽപ്പം കൗതുകകരമാണ്. അൽപ്പം പോലും തുണി ശരീരത്തിൽ ഇല്ലാത്ത തരത്തിലുള്ള ചിത്രങ്ങളാണ് ഇവർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലിഷ ഹീന ഖാൻ ഇതിന് മാത്രമായാണ് ട്വിറ്ററിൽ അക്കൗണ്ട് ആരംഭിച്ചത്.