ജോജു ജോർജ് പാർട്ടി സെക്രട്ടറിയാകുന്നു, മുരളി ഗോപി പ്രതിപക്ഷ നേതാവും. മമ്മൂട്ടി നായകനാകുന്ന വണ്ണിലാണ് ഇരുവരുടെയും പുതിയ വേഷങ്ങൾ. മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനെ അവതരിപ്പിക്കുന്ന വണ്ണിൽ ജോജുവിന് ഇനി ഒരു ദിവസത്തെ വർക്ക് കൂടിയാണ് അവശേഷിക്കുന്നത്. മുരളിഗോപി വണ്ണിലെ രംഗങ്ങൾ അഭിനയിച്ച് പൂർത്തിയാക്കി.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന വണ്ണിൽ രഞ്ജിത്ത്, സലിംകുമാർ, മാത്യു തോമസ്, ശങ്കർ രാമകൃഷ്ണൻ, നിമിഷ സജയൻ, ഗായത്രി അരുൺ തുടങ്ങിയവരും വേഷമിടുന്നുണ്ട്. അബുദാബിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി പോയ മമ്മൂട്ടി ഞായറാഴ്ച മുതൽ വീണ്ടും വണ്ണിൽ അഭിനയിച്ച് തുടങ്ങും.
ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ രചന നിർവഹിക്കുന്നത് ബോബി - സഞ്ജയ് ടീമാണ്.