ദീപാവലി റിലീസായ കാർത്തിയുടെ കൈദിക്ക് ഗംഭീര കളക് ഷൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം അണിയറപ്രവർത്തകർ പ്രതീക്ഷിച്ചതിനെക്കാളും വലിയ ഹിറ്റായി. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം നൂറു കോടി രൂപയാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത് .കേരളത്തിൽ ഉൾപ്പെടെ ഇപ്പോഴും ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. കാർത്തിയുടെ ആദ്യ നൂറുകോടി ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളി താരം നരേനും കൈദിയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.മകളെ ആദ്യമായി കാണാൻ പോകുന്ന ഒരു തടവുകാരന്റെ വേഷത്തിലാണ് കാർത്തി ചിത്രത്തിലെത്തുന്നത്.
ജോർജ് മരിയാൻ ,ദീന ,അർജുൻ ദാസ്, ഹരീഷ് ഉത്തമൻ , ഹരീഷ് പേരാടി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.