മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ ശെൽവനിൽ നിന്ന് അമലപോൾ പിന്മാറി. പകരം മലയാളി താരം ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ ഭാഗമായേക്കും. ഡിസംബർ 12 ന് തായ്ലൻഡിലാണ് പൊന്നിയിൻ ശെൽവന്റെ ചിത്രീകരണം ആരംഭിക്കുന്നത്.
കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വിക്രം, ജയംരവി, കാർത്തി, അഥർവ, ഐശ്വര്യ റായി, നയൻതാര, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർത്ഥിപൻ, ശരത്കുമാർ തുടങ്ങി വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ്. ഇളങ്കോ കുമാരവേലിന്റേതാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം സർവം താളമയത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ . അഞ്ചു ഭാഗങ്ങളുള്ള നോവലിനെ ചുരുക്കി രണ്ട് ഭാഗങ്ങളാക്കിയാണ് മണിരത്നം ചിത്രം ഒരുക്കുന്നത്.
ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവൽ.