ആർത്തവവിരാമത്തോടെ സ്ത്രീകളിൽ ഹൃദ്രോഗ സാദ്ധ്യത ഏറുമെന്നറിയാമല്ലോ. എന്നാൽ കയാക്കിംഗ്, ബാഡ്മിന്റൺ, നീന്തൽ, തുടങ്ങിയ കായിക വിനോദങ്ങൾക്ക് ആർത്തവ വിരാമമായ സ്ത്രീകളിലെ ഹൃദ്രോഗ ഭീഷണി ഒഴിവാക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു.
ഈ വിനോദങ്ങൾ രക്തത്തിലെ ചീത്തകൊളസ്ട്രോൾ നില താഴ്ത്തിയും നല്ല കൊളസ്ട്രോൾ നില ഉയർത്തിയുമാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നത്. ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ ഹൃദ്രോഗ ഭീഷണിയ്ക്ക് കാരണമാകാറുള്ള മാനസിക പിരിമുറുക്കം, രക്തസമ്മർദ്ദം എന്നിവയെയൊക്കെ പ്രതിരോധിക്കാനും മേൽപ്പറഞ്ഞ കായിക വിനോദങ്ങൾക്ക് അത്ഭുതകരമായ കഴിവുണ്ട്.
വിഷാദരോഗത്തെ തടയുന്നതിന് പുറമേ രക്തത്തിലെ ഗ്ലൂക്കോസ് നില താഴ്ത്തി പ്രമേഹത്തെയും നിയന്ത്രണ വിധേയമാക്കാൻ ഈ വ്യായാമങ്ങൾ സഹായിക്കും.