sabarimala

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെയുള്ള പുന:പരിശോധന ഹർജിയിലെ വിധി സ്ത്രീകൾക്ക് അനുകൂലമായി വരുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞവർഷം ദർശനം നടത്താൻ ശ്രമിച്ച രഹ്ന ഫാത്തിമ. ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് ഔദ്യോഗികമായും അല്ലാതെയും കഴിഞ്ഞ ഒരുവർഷമായി പീഡനം അനുഭവിക്കേണ്ടി വന്നെന്ന് രഹ്ന ഫാത്തിമ പറഞ്ഞു.

വിധി അനുകൂലമായാൽ ദർശനം നടത്താൻ വീണ്ടും എത്തുമെന്ന് ചാത്തന്നൂർ സ്വദേശി മഞ്ജുവും വ്യക്തമാക്കി. വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും,​ തുല്യ നീതിക്ക് വേണ്ടിയുള്ള പൊരാട്ടമാണെന്നും ആൾക്കൂട്ടത്തെ ഭയക്കുന്നില്ലെന്നും മഞ്ജു ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.