1. കേരളം ഉറ്റുനോക്കിയിരുന്ന ശബരിമല യുവതീപ്രവേശന വിധി സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, എ.എന്‍. ഖാന്‍വില്‍ക്കര്‍ എന്നിവര്‍ വിശാല ബെഞ്ചിനായി നിലകൊണ്ടു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, റോഹിന്‍ടണ്‍ നരിമാന്‍ എന്നിവര്‍ വിയോജിച്ചു. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്ക് എതിരെ വിവിധ സംഘടനകളും, വ്യക്തികളും നല്‍കിയ 55ലേറെ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി.
2. ശബരിമല പുന പരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം മറ്റ് ഹര്‍ജികളും സുപ്രീംകോടതിയില്‍ ഉണ്ട്. ശബരിമല സ്ത്രീപ്രവേശവും, മുസ്ലീം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്റെ പരിഗണനയില്‍ ആയിരിക്കും എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് 2018ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത് വരെ നിലവിലെ വിധി നിലനില്‍ക്കും. വിധി പുനപരിശോധിക്കണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്ന കോടതിയില്‍ വാദം കേട്ടതിന് 9 മാസങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവം വരുന്നത്.
3 ശബരിമല പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടുള്ള വിധിയില്‍ പ്രതികരിച്ച് പ്രമുഖര്‍ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം എന്ന് എന്‍. എസ് എസ് . വിശ്വാസത്തിന്റയും വിശ്വാസ സമൂഹത്തിന്റെയും വിജയം എന്ന് എന്‍എസ് എസ് . വിധി സ്വാഗതം ചെയ്യുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി .യുഡിഎഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിച്ച് പ്രശ്നം ഉണ്ടാക്കരുത് എന്ന കുമ്മനം രാജശേഖരന്‍. വിധി സ്വാഗതാര്‍ഹം ആണ് .ദേവസ്വം ബോര്‍ഡ് ഒളിച്ചു കളി നിര്‍ത്തണം എന്തു കൊണ്ട് പുന പരിശോധന ഹര്‍ജിയില്‍ കക്ഷി ആയില്ലെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.
4 വിധി പുന പരിശോധിക്കാന്‍ ഭറണഘടനാ ബെഞ്ച് തീരുമാനിച്ചതില്‍ സന്തോഷവും ആഹ്ലാദവും അഭിമാനവും ഉണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി അംഗം ശശി കുമാര്‍ വര്‍മ്മ . സര്‍ക്കാര്‍ സ്ത്രീകളെ പൊലീസ് അകമ്പടിയോടെ ശബരിമലയില്‍ എത്തിച്ച് ഇനിയും പ്രതിസന്ധി ഉണ്ടാകരുത് എന്ന് രമേശ് ചെന്നിത്തല . ശബരിമലയെ സങ്കര്‍ഷ ഭൂമി ആക്കരുത് .സ്റ്റേ ഇല്ലെങ്കിലും വിധി അന്തിമം അല്ല . ധൃതി പിടിച്ച് സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചാല്‍ വലിയ പ്രതിസദ്ധി ഉണ്ടാകും എന്നും ചെന്നിത്തല പറഞ്ഞു.ഏഴംഗ ബെഞ്ചിന് വിട്ട വിധി സ്വാഗതം ചെയ്യുന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര്‍. വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പരുന്ന വിധിയെന്നും കണ്ഠരര് രാജീവര്. ശബരിമല യുവതി പുനപരിശോധിക്കും എന്ന് ഭരണ ഘടന ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നു എന്ന് രാഹുല്‍ ഈശ്വര്‍ . സംസ്ഥാന സര്‍ക്കാരിരിന്റെ വിധി മാനിക്കും എന്നും യുവതികള്‍ പ്രവേശനത്തിന് എത്തിയാല്‍ അനുവദിക്കരുത് എന്നും രാഹുല്‍ ഈശ്വര്‍
5 റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനപരിശോധിക്കണം എന്ന ഹര്‍ജിയില്‍ സുപ്രീംകോടതി തള്ളി. ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ കുറിച്ച് കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം വേണം എന്ന ഹര്‍ജി കഴിഞ്ഞ ഡിസംബര്‍ 14ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് എതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനില്‍ ആണ് ഇന്ന് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ അടങ്ങുന്ന മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്
റഫാല്‍ കേസില്‍ 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന് സുപ്രീംകോടതി പറഞ്ഞു എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതി തള്ളി.
6 അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രാരംഭ നടപടികള്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ പുരോഗമിക്കുന്നു. ട്രംപിനെതിരെ രഹസ്യ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. പൊതു ഹിയറിംഗില്‍ ഉക്രൈനിലെ യു.എസ് അംബാസഡര്‍ ട്രംപിന് എതിരായി നിര്‍ണായക മൊഴി നല്‍കി. എതിരാളിയായ ജോ ബൈഡനെതിരെ വ്യാജ കേസുണ്ടാക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നുള്ള നിര്‍ണ്ണായക മൊഴിയാണ് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ നല്‍കിയത.് ഉക്രൈനിലെ യു.എസ് അംബാസഡറായ ബില്‍ ടെയ്ലറാണ് നിര്‍ണായക മൊഴി നല്‍കിയത്. ബൈഡനെതിരായ അന്വേഷണം സംബന്ധിച്ച് ട്രംപും യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഗോഡന്‍ സോണ്ട്ലാന്‍ഡും തമ്മിലുണ്ടായ സംഭാഷണത്തെ കുറിച്ച് താന്‍ അറിഞ്ഞു എന്നാണ് ടെയ്ലര്‍ മൊഴി നല്‍കിയത്. ഇവരുടെ സംഭാഷണം തന്റെ സ്റ്റാഫ് കേട്ടെന്നാണ് മൊഴി.
7 ടെയ്ലറുടെ മൊഴി ട്രംപിന് വലിയ തിരിച്ചടിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉക്രൈന് നല്‍കാനുള്ള സഹായങ്ങള്‍ മരവിപ്പിച്ച്, ബൈഡന് എതിരായി അഴിമതി ആരോപണം ഉന്നയിപ്പിച്ച് അന്വേഷണം നടത്താന്‍ ട്രംപ് ശ്രമിച്ചു എന്നതാണ് ആരോപണം. ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കയോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് പരാതി. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് പ്രധാന എതിരാളിയാവുക ജോ ബൈഡനാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കൂടുതല്‍ തെളിവുകള്‍ അധികം വൈകാതെ പുറത്ത് വിടുമെന്നും ട്രംപ് അറിയിച്ചു.
8 ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ചന്ദ്രയാന്‍ 3 പദ്ധതിയും ആയി ഇസ്രൊ. 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാന്‍ ഇസ്രൊ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഐ.എസ്.ആര്‍.ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി എന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുക എന്നാണ് സൂചന. ചൊവ്വാഴ്ച്ച ചേര്‍ന്ന ഓവര്‍വ്യൂ കമ്മറ്റി ചന്ദ്രയാന്‍ മൂന്നിന്റെ ടെക്നിക്കല്‍ കോണ്‍ഫിഗറേഷന്‍ സംബന്ധിച്ച കാര്യങ്ങില്‍ തീരുമാനം എടുത്ത് എന്നാണ് റിപ്പോര്‍ട്ട് .