ബ്ലീച്ച് ചെയ്തുകഴിഞ്ഞാൽ കുറച്ച് പേർക്കെങ്കിലും അതിന്റെ പാർശ്വഫലങ്ങളുണ്ടാകാറുണ്ട്. അങ്ങനെയുള്ളയാളുകൾക്ക് കെമിക്കലുകൾ ഉപയോഗിക്കാതെ വീട്ടിലിരുന്നുകൊണ്ട് ബ്ലീച്ച് ചെയ്യാം. ഇതിന് ചെറുനാരങ്ങയും ബേക്കിംഗ് സോഡയും മാത്രമേ ആവശ്യമുള്ളു.

bleach

ചെറുനാരങ്ങയുടെ പകുതിയും ഒരു നുള്ള് ബേക്കിംഗ് സോഡയും യോജിപ്പിക്കുക.കുറച്ച് പാലുകൊണ്ട് മുഖം തുടച്ചതിന് ശേഷം ബേക്കിംഗ് സോഡയും നാരങ്ങയും ചേർന്ന മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയുക. ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ ചെയ്താൽ ചർമം കൂടുതൽ മനോഹരമാകും. ഇത് എല്ലാ ചർമക്കാർക്കും ഉപയോഗിക്കാം. ഇതിനുശേഷം മുൾട്ടാണിമിട്ടിയും ഓറഞ്ച് നീരും ചേർത്ത ഫെയ്സ്‌പാക്ക് കൂടി മുഖത്തിടുക. ഇതുവഴി ചർമത്തിന് നല്ല തിളക്കം കിട്ടും.