'നമ്മുളൊക്കെ യംഗ്‌സ്റ്റേഴ്‌സ് ആയതുകൊണ്ട് കുറച്ച് ഓളമൊക്കെ ആകാമെന്ന് തോന്നുന്നു. ഇതിപ്പോ വളരെ സീരിയസായിട്ട് ഒരു സിനിമയുടെ പ്രൊമോഷന് ഇരിക്കുന്നത് പോലെ'.... ചോദ്യം കൗമുദി ടിവിയുടെ 'ഡേ വിത്ത് എ സ്‌റ്റാർ' അവതാരക എലീനയുടേതാണ്. ചോദിച്ചത് നടന്മാരായ വിഷ്‌ണു വിനയ്‌നോടും സെന്തിലിനോടും. വിനയൻ സംവിധാനം ചെയ്‌ത ആകാശഗംഗ-2ന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുയായിരുന്നു താരങ്ങൾ. ചിത്രത്തിലെ നായിക വീണയും ഒപ്പമുണ്ടായിരുന്നു.
അലീനയുടെ ചോദ്യത്തിന് ഉരുളയ്‌ക്കുപ്പേരി എന്ന കണക്കിന് സെന്തിൽ മറുപടിയും നൽകി. 'എലീന ഇങ്ങനെ ഞങ്ങൾക്ക് അവസരം തരാതെ ചലപിലാന്ന് സംസാരിച്ചു കൊണ്ടിരുന്നാൽ ഞങ്ങളെന്ത് പറയാനാണ്' എന്നായിരുന്നു സെന്തിലിന്റെ മറുപടി.
സംവിധായകൻ വിനയനും ഡേ വിത്ത് എ സ്‌റ്റാറിൽ അതിഥിയായി എത്തി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്. 20 വർഷങ്ങൾക്ക് ശേഷം ഒരുക്കിയ ആകാശഗംഗയുടെ രണ്ടാംഭാഗത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.