തിരുവനന്തപുരം: അക്ഷയ പദ്ധതിയും സംരംഭകരും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് അക്ഷയ ഐ.ടി എംപ്ലോയീസ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സംസ്ഥാന ഭാരവാഹികളായ പി.പി. അബ്ദുൽനാസർ കോഡൂർ, സി. ഹാസിഫ് ഒളവണ്ണ, അബ്ദുൾ ഹമീദ് മരക്കാർ ചെട്ടിപ്പടി, ഷബീർ തുരുത്തി, പി.ഡി.എ റഹ്മാൻ, യു.പി. ഷറഫുദ്ദീൻ ഓമശേരി, പി.എം.എം അബ്ദുറഹ്മാൻ കാസർകോട്, എം.സി. ഷറഫുദ്ദീൻ കിഴിശേരി, റിഷാൽ നടുവണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു.