amit-shah

മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏ‍ർപ്പെടുത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്ത്. സർക്കാരുകളെ താഴെയിറക്കുന്നതിൽ അമിത് ഷായ്ക്ക് നിരവധി അനുഭവമുണ്ട്. ഗോവയിലും കർണാടകയിലും നമ്മളിത് കണ്ടതാണ്. എന്നാൽ അത്ര അനുഭവജ്ഞാനം തനിക്കില്ലെന്നും കപിൽ സിബൽ പറഞ്ഞു. കുതിരകച്ചവടം നടത്തുന്നതിനാണ് കേന്ദ്രസർക്കാർ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അവർക്കുള്ളത്ര പ്രാവീണ്യം ഇക്കാര്യത്തിൽ ഞങ്ങൾക്കില്ല. എവിടെയാണ് എങ്ങനെയാണ് എം.എൽ.എമാരെ സംരക്ഷിക്കേണ്ടതെന്നും അതിന് ഏത് ഹോട്ടലാണ് ബുക്ക് ചെയ്യേണ്ടതെന്നും അമിത്ഷായ്ക്കറിയാം. മുൻ കാലങ്ങളിലെ അവരുടെ പ്രകടനം കണ്ടതിനാലാണ് ഞങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നതെന്നും കബിൽ സിബൽ വ്യക്തമാക്കി. സർക്കാർ രൂപീകരിക്കുന്നതിന് ഗവർണർ ബി.ജെ.പിക്കും ശിവസേനക്കും എൻ.സി.പിക്കും അനുവദിച്ച സമയത്തിലെ വ്യത്യാസത്തേയും സിബൽ വിമർശിച്ചു. മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് രണ്ട് ആഴ്ച നൽകിയെന്നും കപിൽ സിബൽ പറഞ്ഞു.