തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധനാ ഹർജികൾ വിശാലബെഞ്ചിന് വിട്ടതിൽ പ്രതികരണവുമായി മന്ത്രി എ.കെ.ബാലൻ. സുപ്രിംകോടതി ശബരിമല യുവതീപ്രവേശനം സംബന്ധിച്ച, സുപ്രീംകോടതിയുടെ ഇന്നത്തെ വിധി അതിസങ്കീര്‍ണമാണെന്ന് എ കെ ബാലൻ പറഞ്ഞു. സർക്കാരിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിധിയാമിതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നേരത്തെതന്നെ ഒരുനിലപാട് എടുത്തിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതുവരെ സർക്കാർ നിലപാടിൽ മാറ്റമില്ല.ഏതെങ്കിലും സ്ത്രീകളെ ശബരിമല കയറ്റുന്ന പ്രശ്നമില്ല. സർക്കാരിന്റെ താങ്ങിലും തണലിലും ആരെയും കയറ്റില്ലെന്നും എ.കെ.ബാലൻ പറഞ്ഞു.