sriya-saran

ശങ്കറിന്റെ ശിവാജി എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരമാണ് ശ്രിയ ശരൺ. പോക്കിരി രാജ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലും സാന്നിധ്യമറിയിച്ചിരുന്നു. നടി തിരുവന്തപുരത്താണ് അവധി ആഘോഷിക്കാൻ കുടുംബവുമായി എത്തിയത്. അതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

View this post on Instagram

No filter. Pure bliss. Ocean 🌊 infinity pool. Mom’s photography.

A post shared by @ shriya_saran1109 on

തിരുവനന്തപുരത്തെ ഹോട്ടലിൽ സ്വിമ്മിങ് പൂളിൽ നീന്തുന്ന വിഡിയോ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. റഷ്യൻ സ്വദേശിയായ ആൻഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് താരം. 2017ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്രയിലാണ് വിവാഹത്തിന് മുന്നെ ശ്രിയ പ്രത്യക്ഷപ്പെട്ടത്.

View this post on Instagram

Just another rainy day in Barcelona

A post shared by @ shriya_saran1109 on

എന്നാൽ രണ്ട് വർഷത്തിന് ശേഷം ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. തമിഴിലെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേയ്ക്കിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തുന്നത്. ധനുഷ് ചെയ്ത വേഷത്തിൽ വെങ്കിടേഷ് എത്തുമ്പോൾ മഞ്ജു വാരിയറിന്റെ റോളിലാണ് ശ്രിയ എത്തുന്നത്.

View this post on Instagram

Once upon a time in Ibiza. Will miss island 🌴 life .... till next time. @andreikoscheev

A post shared by @ shriya_saran1109 on