വാസ്തുശാസ്ത്രമനുസരിച്ച് വീടിന്റെ ഓരോ ഭാഗത്തിനും ഓരോ സ്ഥാനമുണ്ട്.. വാസ്തുവിദ്യപ്രകാരം വീടിന്റെ ദർശനമനുസരിച്ചു മുറികളുടെ സ്ഥാനങ്ങൾ മാറുന്നില്ല. ദർശനം ഏതു ദിക്കിലേക്കായാലും മുറികൾക്കു പൊതുവായ സ്ഥാനമാണ് വാസ്തുവിദ്യയിലുള്ളത്. പലരും ചോദിക്കുന്ന ഒരു പ്രധാന സംശയമാണ് വീട്ടിലെ ടോയ്ലെറ്റിന്റെ സ്ഥാനം. വീടിന്റെ തെക്കുകിഴക്ക് ഭാഗത്ത് ഒരിക്കലും ടോയ്ലെറ്റ് നിർമ്മിക്കാൻ പാടില്ലെന്ന് വാസ്തുശാസ്ത്ര വിദഗ്ദ്ധൻ ഡോ. ഡെന്നിസ് ജോയ് പറയുന്നു.
തെക്കുകിഴക്ക് ഭാഗത്ത് മൂലയോട് ചേർന്ന് ഒരിക്കലും ടോയ്ലെറ്റ് കൊടുക്കാറില്ലെന്ന് അദ്ദേഹം വിശദമാക്കുന്നു, വീടിന്റെ കോൺ ഭാഗത്ത് ടോയ്ലെറ്റ് കൊടുക്കുന്നത് നല്ലതല്ല.. കിഴക്ക് വടക്ക് ഭാഗത്ത് ടോയ്ലെറ്റ് കൊടുക്കാനേ പാടില്ല.. അഥവ തെക്കുകിഴക്ക് ഭാഗത്ത് ടോയ്ലെറ്റ് കൊടുക്കേണ്ട് വന്നാൽ മൂല ഒഴിവാക്കി വേണം ചെയ്യാൻ. കിഴക്ക് വടക്കു ഭാഗത്തും തെക്കുപടിഞ്ഞാറ് ഭാഗത്തും ടോയ്ലെറ്റുകൾ കൊടുക്കാനേ പാടില്ല. അതിനുള്ള കാരണവും അദ്ദേഹം വിശദമാക്കുന്നു. വീഡിയോ കാണാം