ദാമ്പത്യത്തിലെ ലൈംഗിക ബന്ധത്തിൽ ശുചിത്വത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. സ്ത്രീകളുടെ 'ഹണിമൂൺ സിസ്‌റ്റൈറ്റിസ്' (വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ വൃത്തിക്കുറവ് കാരണം ഉണ്ടാകുന്ന മൂത്രസംബന്ധമായ അണുബാധ) .എന്ന അവസ്ഥയ്ക്ക് പുരുഷപങ്കാളിയുടെ വൃത്തിയില്ലായ്മ വലിയ ഘടകമാണെന്ന് ഡോ. വീണ ജെ.എസ് പറയുന്നു. സമൂഹം മുഴുവൻ വൃത്തിയെപറ്റി പെൺകുട്ടികളെ പഠിപ്പിക്കുമ്പോൾ രക്ഷിതാക്കൾ ആൺകുട്ടികളെയും വൃത്തി പഠിപ്പിക്കണം.
മെഡിക്കൽ കമ്മ്യൂണിറ്റി മെൻസ്ട്ര്വൽ ഹൈജീനിറ്റിയെ കുറിച്ചാണ് എപ്പോഴും പയുന്നത്. എന്നാൽ പുരുഷൻമാർ ദാമ്പത്യത്തിൽ സൂക്ഷിക്കേണ്ട വൃത്തിയെക്കുറിച്ച് ഒരിക്കലും പറയുന്നില്ല. ഭർത്താവിന്റെ ശുചിത്വമില്ലായ്മ മൂലം സ്ത്രീക്ക് അണുബാധ വന്നാലും സർക്കാർ ആശുപത്രികളിലും മറ്റും അവരുടെ സ്വകാര്യതയെ മാനിച്ചു കൊണ്ടുള്ള പരിശോധനയാണോ നടക്കുന്നത്. സമ്മതം പോലുമില്ലാതെ വിരൽ കയറ്റലാണ് അവിടങ്ങളിലെ രീതിയെന്നും അവർ പറയുന്നു.
വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്കെത്തുന്ന പെൺകുട്ടി ആദ്യ ദിവസങ്ങളിൽ അരക്ഷിതയായിരിക്കും. അത് മാഞ്ഞ് പതിയെ അവൾ പുതിയ കുടുംബത്തിന്റെ താളത്തിലേക്കെത്തേണ്ടതുണ്ട്. എന്നാൽ ഇതിനൊന്നുമുള്ള സമയം നല്‍കാതെ സെക്‌സിനായി ഭർത്താവ് ഡിമാന്റ് ചെയ്യുന്നതു കൊണ്ടാണ് ആദ്യരാത്രി ബലാത്സംഗവും ഹണിമൂൺ ബലാത്സംഗവും ഉണ്ടാകുന്നത്. ആൺകുട്ടികള്‍ക്ക് ഇത്തരത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങും സ്‌കൂള്‍ തലത്തില്‍ ബോധവത്കരണ ക്ലാസ്സുകളും നല്‍കേണ്ടതുണ്ട്.
'ഭർത്താവ് പീഡിപ്പിക്കുമ്പോൾ മാത്രമല്ല പ്ലഷർ കൊണ്ട് ഉച്ചത്തിൽ കരയാൻ പോലുമുള്ള സ്വാതന്ത്ര്യം ദാമ്പത്യത്തിൽ പല സ്ത്രീകൾക്കുമില്ല. പുരുഷന്റെ വൃത്തിയില്ലായ്മ പോലും ഗൗരവമേറിയ പ്രശ്‌നം ആണ്. സ്‌കൂളുകളിൽ ആരോഗ്യ വിദ്യാഭ്യാസം നൽകുന്നവർ പോലും ഇക്കാര്യം നിർബന്ധമായും പറയേണ്ടതുണ്ട്.
ഒരു സ്ത്രീയെ ഭർത്താവ് മിക്ക ദിവസങ്ങളിലും അയാളുടെ ലിംഗം അവളുടെ താല്പര്യം ചോദിക്കാതെതന്നെ വായയിൽവെക്കും. എന്നിട്ട് സ്ഖലനം വരുന്നതിനു തൊട്ട് മുന്നേ അതെടുത്തു യോനിയിലേക്ക് പ്രവേശിപ്പിക്കും. അത്ര പെട്ടെന്ന് അത് സ്വീകരിക്കാൻ പറ്റും മുന്നേ (വേണ്ടത്ര ലൂബ്രിക്കേഷൻ വരാതെ) യോനിയിൽ പലപ്പോഴും മുറിവുകള്‍ ഉണ്ടാവുകയാണ്. യോനിയിലെ മുറിവുകളേക്കാൾ അവരെ ബുദ്ധിമുട്ടിലാക്കിയത് ഭർത്താവിന്റെ മൂത്രത്തിന്റെയും ശരീരത്തിന്റെയും ദുർഗന്ധമായിരുന്നു. ഇത്തരം കാര്യങ്ങൾ സ്ത്രീകൾ പുറത്ത് പറയില്ല എന്ന് നന്നായി ബോദ്ധ്യമുള്ളവർ വിവാഹത്തിനുള്ളിൽ നടത്തുന്ന അതിക്രമങ്ങള്‍ ഭീകരമാണെന്നും ഡോക്ടർമാർ വെളിപ്പെടുത്തുന്നു.
കേരളത്തിൽ ആൺകുട്ടികളുടെ സെക്ഷ്വാലിറ്റിയെ കുറിച്ച് പഠനം നടത്തേണ്ടതുണ്ട്. സെക്‌സ് നല്ലതാണെങ്കിൽ മാനസിക പൊരുത്തമില്ലെങ്കിലും മുന്നോട്ടു പോവാൻ പറ്റുമെന്നും ഡോ.വീണ പറയുന്നു.