പ്രകാശത്തിന്റെ സ്വഭാവം
തരംഗസ്വഭാവവും കണികാസ്വഭാവവും ഒരേ സമയം പ്രകടിപ്പിക്കുന്നു. രണ്ടുതരം സ്വഭാവം ഉള്ളതിനാൽ ഇതിനെ ദ്വൈത സ്വഭാവം എന്ന് വിളിക്കുന്നു. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ച് നിരവധി ശാസ്ത്രജ്ഞർ പല സിദ്ധാന്തങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.
ക്വാണ്ടം സിദ്ധാന്തം
മാക്സ് പ്ലാങ്കാണ് ഉപജ്ഞാതാവ്. ഈ സിദ്ധാന്തപ്രകാരം ചെറിയ ഊർജപൊതികളായാണ് പ്രകാശം വിസരണം ചെയ്യപ്പെടുന്നത്. ഈ ചെറിയ പ്രകാശ പൊതികളെ പോട്ടോണുകൾ എന്ന് വിളിക്കുന്നു. പ്രകാശത്തിന്റെ വിദ്യുത്പ്രവാഹം വിശദീകരിച്ചത് ക്വാണ്ടം സിദ്ധാന്തപ്രകാരമാണ്.
പൂർണ ആന്തരിക പ്രതിഫലനം
ഒപ്റ്റിക്കൽ ഫൈബറുകളുടെ സഹായത്തോടെ അതിവേഗം ആശയവിനിമയത്തിന് ഇത് സഹായിക്കുന്നു. വജ്രത്തിന്റെ തിളക്കത്തിന് കാരണം ഇൗ പ്രതിഭാസമാണ്.
ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം - വയലറ്റ്
കുറവ് വിസരണത്തിന് വിധേയമാകുന്ന നിറം - ചുവപ്പ്
കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം - കറുപ്പ്
കുറവ് താപം ആഗിരണം ചെയ്യപ്പെടുന്ന നിറം - വെള്ള
തരംഗസിദ്ധാന്തം
ക്രിസ്റ്റ്യൻ ഹൈഗൻസാണ് തരംഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. പ്രകാശം സഞ്ചരിക്കുന്നത് തരംഗ രൂപത്തിലാണെന്ന് ഇൗസിദ്ധാന്ത ം പറയുന്നു. പ്രകാശപ്രതിഭാസങ്ങളായ വിസരണം, പ്രതികരണം, പോളറൈസേഷൻ എന്നിവ വിശദീകരിക്കാൻ ഇതിന് കഴിഞ്ഞു.
ഡിഫ്രാക്ഷൻ
സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുന്ന പ്രതിഭാസമാണ് ഡിഫ്രാക്ഷൻ.
ഉദാ: നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം, സി.ഡിയിൽ കാണുന്ന നിറങ്ങൾസൂര്യന് ചുറ്റുമുള്ള വലയത്തിന് കാരണം.
കണികാസിദ്ധാന്തം
കണികാസിദ്ധാന്തപ്രകാരം പ്രകാശം എന്നത് ഇലാസ്തിക കണികകളുടെ പ്രവാഹമാണ്. ഐസക് ന്യൂട്ടനാണ് കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഈസിദ്ധാന്തപ്രകാരം പ്രകാശം നേർരേഖയിൽ സഞ്ചരിക്കും.
പ്രകാശത്തിന്റെ നേർരേഖയിലുള്ള സഞ്ചാരം അപവർത്തനം, പ്രതിഫലനം എന്നിവ വിശദീകരിക്കാൻ ഇൗസിദ്ധാന്തത്തിന് കഴിഞ്ഞു.
പ്രകാശ പ്രതിഭാസങ്ങൾ
പ്രകീർണനം
പ്രകാശം അതിന്റെ ഘടകവർണങ്ങളായി പിരിയുന്നതാണ് പ്രകീർണനം. മഴവില്ലിന്റെ നിറങ്ങൾക്ക് കാരണം പ്രകീർണനം.
ഫോട്ടോ ഇലക്ട്രിക് പ്രഭാവം
പ്രകാശരശ്മികൾ, അൾട്രാവയലറ്റ് കിരണങ്ങൾ, ഗാമ കിരണങ്ങൾ എന്നിവ സിങ്ക്, പൊട്ടാസ്യം, ലിഥിയം മുതലായ ലോഹങ്ങളിൽ പതിക്കുമ്പോൾ ആ ലോഹങ്ങളുടെ ഉപരിതലത്തിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടുന്നു. ഇതിനെ ഫോട്ടോ ഇലക്ട്രിക് പ്രഭാവം എന്ന് വിളിക്കുന്നു. ഒരു നിശ്ചിത ആവൃത്തിയിലുള്ള പ്രകാശമാണ് പതിക്കേണ്ടത്. ഗെൻറിച്ച്, റുഡോൾഫ് ഹെർട്സ് ആണിത് കണ്ടുപിടിച്ചത്.
ഇന്റർഫെറൻസ്
ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേസ്ഥലത്ത് എത്തിച്ചേരുമ്പോൾ അവ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് ഇന്റർഫെറൻസ്.
ഉദാ: സോപ്പുകുമിള, വെള്ളത്തിലുള്ള എണ്ണപാളിയിൽ കാണുന്ന വർണങ്ങൾ.
കണികാസിദ്ധാന്തം
കണികാസിദ്ധാന്തപ്രകാരം പ്രകാശം എന്നത് ഇലാസ്തിക കണികകളുടെ പ്രവാഹമാണ്. ഐസക് ന്യൂട്ടനാണ് കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഈസിദ്ധാന്തപ്രകാരം പ്രകാശം നേർരേഖയിൽ സഞ്ചരിക്കും.
പ്രകാശത്തിന്റെ നേർരേഖയിലുള്ള സഞ്ചാരം അപവർത്തനം, പ്രതിഫലനം എന്നിവ വിശദീകരിക്കാൻ ഇൗസിദ്ധാന്തത്തിന് കഴിഞ്ഞു.
അപവർത്തനം
സാന്ദ്രതാ വ്യത്യാസമുള്ള രണ്ട് മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മികൾ സഞ്ചരിക്കുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് അപവർത്തനം.
ഉദാ: നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണം
മരുഭൂമിയിലെ മരീചിക എന്ന പ്രതിഭാസം
വിസരണം
ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നു പോകുമ്പോൾ തൻമാത്രകളിലും പൊടിപടലങ്ങളിലും തട്ടിയുണ്ടാകുന്ന ക്രമാതീതവും ഭാഗികവുമായ പ്രതിഫലനത്തെയാണ് വിസരണം എന്ന് പറയുന്നത്.
ഉദാ: ആകാശം, കടൽ എന്നിവയുടെ നീല നിറത്തിന് കാരണം വിസരണമാണ്.
പ്രതിഫലനം
മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസമാണ് പ്രതിഫലനം. ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം പതനകിരണം എന്ന് പറയുന്നു. പ്രതലത്തിൽ നിന്നും തിരിച്ചുവരുന്ന കിരണത്തെ പ്രതിഫലന കിരണമെന്നും പറയുന്നു.
അൾട്രാവയലറ്റ് കിരണങ്ങൾ
സൂര്യനിൽ നിന്ന് വരുന്ന വികിരണങ്ങൾ. ശരീരത്തിൽ വിറ്റാമിൻ - ഡി ഉത്പാദിപ്പിക്കപ്പെടാൻ സഹായിക്കുന്നത് അൾട്രാവയലറ്റ് കിരണങ്ങളാണ്. സൂര്യാഘാതം ഉണ്ടാകാനിടയാക്കുന്നത് അൾട്രാവയലറ്റ് കിരണങ്ങളാണ്.
ട്യൂബ് ലൈറ്റിനുള്ളിലെ കിരണങ്ങൾ അൾട്രാവയലറ്റ് കിരണങ്ങളാണ്. അൾട്രാവയലറ്റ് കിരണങ്ങളെ ഭൂമിയിലേക്ക് പതിക്കുന്നതിൽ നിന്ന് തടഞ്ഞു വയ്ക്കുന്നത് ഓസോൺ പാളിയാണ്.
വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം 25 സെ.മീ ആണ്.
യൂണിറ്റുകൾ
തരംഗദൈർഘ്യം - ആങ്സ്ട്രോം
പ്രകാശതീവ്രത - കാൻഡല