ശരീരഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മാനസിക സമ്മർദ്ദം ഒഴിവാക്കണം. കാരണം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ ശരീരം ദുർബലമായിരിക്കും. ഇത് സന്ധിവേദന വർദ്ധിപ്പിക്കും. പ്രാണായാമവും മെഡിറ്റേഷനും ശീലിച്ച് മാനസിക സമ്മർദ്ദം ഒഴിവാക്കാം. വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പരിശീലിക്കുന്ന വ്യായാമങ്ങളിലൂടെ പേശികളുടെ കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കാം.
ശ്വാസതടസം, സംസാരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവയുള്ള തരത്തിൽ വ്യായാമം തീവ്രമാകാതെ നോക്കണം. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ഗ്രീൻടീ , കരോട്ടിനോയ്ഡുകൾ ധാരാളമുള്ള മത്തങ്ങക്കുരു എന്നിവവേദന ശമിപ്പിക്കും. വിറ്റാമിൻ സി അടങ്ങിയ ആഹാരം കഴിക്കുക. യൂറിക് ആസിഡ് ധാരാളമുള്ളതിനാൽ തക്കാളി കഴിക്കരുത്. ഫോസ് ഫറസ് ധാരാളമുള്ള ആഹാരം ശരീരത്തിൽ നിന്ന് കാൽസ്യം നഷ്ടപ്പെടുത്തും. അതിനാൽ ഒഴിവാക്കുക. ഓട്സ്, ഗോതമ്പ്, ബാർലി എന്നിവയിലെ ഗ്ലൂട്ടെൻ ദോഷം ചെയ്യും. പഞ്ചസാര, കാപ്പി, പാൽ എന്നിവ ഒഴിവാക്കുക. പാലിലെ പ്യൂറിന്‍ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു.