california

വാഷിംഗ്ടൺ: യു.എസിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ലോസ്​ ഏഞ്ചൽസിനടുത്ത്​ സാന്റെ ക്ലാരിറ്റയിലെ സോഗസ്​ ഹൈസ്​കൂളിലാണ്​ സംഭവം. സ്​കൂൾ പ്രവർത്തന സമയം തുടങ്ങുന്നതിന്​ തൊട്ടുമുമ്പാണ്​ വെടിവയ്‌പ്പുണ്ടായത്​. അക്രമിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. വെടിയുതിർത്തത് സ്​കൂളിലെ തന്നെ വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ട്. വെടിവയ്പ്പ് റിപ്പോർട്ട് ചെയ്ത് രണ്ട് മിനിറ്റിൽതന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി. പരിക്കേറ്റ ആറ് പേരിൽ ഉൾപ്പെട്ട കൗമാരക്കാരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 16 വയസുള്ള പെൺകുട്ടിയും, 14 വയസുള്ള ആൺകുട്ടിയുമാണ് മരിച്ചത്.