ഈ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അരിയാഹാരം കഴിക്കുന്നവർ ഒരുപക്ഷേ മലയാളികളായിരിക്കാം. എന്തിനേറെപ്പറയുന്നു അരിയാഹാരം കഴിക്കുന്നവർ എന്ന് വീമ്പിളക്കിക്കൊണ്ടുള്ള ഒരു ചൊല്ലുതന്നെ നമുക്ക് ഉണ്ട്. എന്നാൽ അതും പറഞ്ഞ് അഹങ്കരിക്കാൻ വരട്ടെ, ഏറ്റവും ഗുണമുള്ള ഭക്ഷണമെന്ന് നമ്മൾ കരുതുന്ന അരിയാഹാരം അത്ര സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'അരിയാഹാരം കഴിക്കുന്നത് ഇമ്മിണി ബല്യ കാര്യമല്ല എന്ന് മാത്രമല്ല അത് കൂടുതൽ കഴിക്കുന്നത് വലിയ മണ്ടത്തരമാണ് എന്നാണ് ശാസ്ത്രം. അരിയാഹാരം ആണ് പ്രമേഹം ഉണ്ടാക്കുന്നതിന് ഏറ്റവും വലിയ കാര്യമെന്ന് ശാസ്ത്രസമൂഹം തിരിച്ചറിയാൻ തുടങ്ങിയിട്ട് ഏറെക്കാലമായി എന്നിട്ടും നാം അരിയാഹാരം കഴിച്ചു കൊണ്ടിരിക്കുന്നു. അരിയാഹാരം കഴിക്കുന്നവർ എന്നു പറയുന്നതു മാറി അരി അല്പം കഴിക്കുന്നവരാണ് എന്നുപറയുന്നതാകട്ടെ ഇനി ആപ്തവാക്യം'- അദ്ദേഹം കുറിച്ചു.
അരിയാഹാരം കഴിക്കുന്നവർ❗
========================
അങ്ങനെ ഒരു ചൊല്ലുണ്ടല്ലോ അരിയാഹാരം കഴിക്കുന്നവൻ എന്നു വീമ്പിളക്കി.
അരിയാഹാരം കഴിക്കുന്ന അതുകൊണ്ട് എനിക്ക് എല്ലാം അറിയാം
അരിയാഹാരം കഴിക്കുന്നതുകൊണ്ട് എന്നെ പറ്റിക്കാൻ പറ്റില്ല
അങ്ങനെയൊക്കെ
അരിയാഹാരം കഴിക്കുന്നത് ഇമ്മിണി വലിയ കാര്യമാണ് എന്ന് പറഞ്ഞ് വരാൻ വരട്ടെ
അരിയാഹാരം കഴിക്കുന്നത് ഇമ്മിണി ബല്യ കാര്യമല്ല എന്ന് മാത്രമല്ല അത് കൂടുതൽ കഴിക്കുന്നത് വലിയ മണ്ടത്തരമാണ് അബദ്ധമാണ് എന്നാണ് ശാസ്ത്രം .
ഒരുപക്ഷേ പക്ഷേ കേരളം ആകണം ,മലയാളികൾ ആകണം ഏറ്റവും കൂടുതൽ അരി ആഹാരം കഴിക്കുന്നത്. എന്നിട്ട് അഭിമാനത്തോടെ വിളിച്ചു പറയുന്നതും .
ഞാൻ അരിയാഹാരം കഴിക്കാത്തവൻ എന്ന് അഭിമാനത്തോടെ വിളിച്ചു പറയേണ്ട കാലമായിരിക്കുന്നു.
ഇത് ഇന്തോനേഷ്യൻ വാർത്ത
ഇതു ഇന്ത്യയിലെ വാർത്ത കേരളത്തിലെ വാർത്ത ആകേണ്ട കാലം കഴിഞ്ഞിട്ട് ഏറെനാൾ ആയിരിക്കുന്നു.
കേരളം പ്രമേഹത്തിന് തലസ്ഥാനമായി മാറിയിട്ട് ഏറെ കാലമായിരിക്കുന്നു എന്നിട്ടും നാം ഇന്നും അരിയാഹാരം കഴിക്കുന്ന കാര്യം വലിയ അഭിമാനത്തോടെ പറയുന്നു.
അതെ
അരിയാഹാരം ആണ് പ്രമേഹം ഉണ്ടാക്കുന്നതിന് ഏറ്റവും വലിയ കാര്യമെന്ന് ശാസ്ത്രസമൂഹം തിരിച്ചറിയാൻ തുടങ്ങിയിട്ട് ഏറെക്കാലമായി .
എന്നിട്ടും നാം അരിയാഹാരം കഴിച്ചു കൊണ്ടിരിക്കുന്നു.
ഇന്തോനേഷ്യ. അരിയാഹാരം ദൂരെ എറിഞ്ഞിരിക്കുന്നു .
അങ്ങനെ തന്നെയാണ് പല രാജ്യങ്ങളും.
നാം കഴിക്കുന്ന ആഹാരത്തിലെ എനർജിയുടെ സ്രോതസ്സ് അരി ആഹാരത്തിൽ നിന്നും മാറ്റി മലക്കറികളിൽ നിന്നും പഴവർഗ്ഗങ്ങളും നിന്നും ആകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രമേഹം ഇപ്പോൾ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നത് എഴുപതുകളിലും എൺപതുകളിലും നിന്നും മാറി 20 കളിലും മുപ്പതുകളിലും ആയിരിക്കുന്നു.
അത് അതിലും ചെറുപ്പക്കാരി ലേക്ക് കടന്നു വരുന്ന കാലം അതിവിദൂരമല്ല.
അരിയാഹാരം കഴിക്കുന്നവരെ പുച്ഛത്തോടെ നോക്കുന്ന കാലഘട്ടം വരണം.
അരിയാഹാരം കഴിക്കുന്നവർ ഏതോ വലിയ മൂഡ സ്വർഗ്ഗത്തിൽ ആണ് എന്ന് പറയാതെ വയ്യാതായി.
അപ്പൊ പിന്നെ ഈ കാലമത്രയും അരിയാഹാരം കഴിച്ചവരോക്കെയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ട്.
അരിയാഹാരം ധാരാളം കഴിച്ചിരുന്നവർ അതുപോലെ ജോലിയും ചെയ്തിരുന്നു .മൻവെട്ടിയെടുത് പറമ്പിലായിരുന്നു പണി.
നാലും അഞ്ചും മൈലുകൾ താണ്ടി സ്കൂളുകളിലും ആശുപത്രികളിലും ഓഫീസുകളിലും പോയിരുന്നു. സ്വന്തം വീട്ടിലെ മാത്രമല്ല അന്യ വീടുകളിലേക്ക് പണികൾ പോലും ഓടിനടന്ന് ചെയ്തിരുന്നു. അങ്ങനെയൊന്നും ചെയ്യാൻ മലയാളിക്ക് കഴിയാതെ കഴിയാതെ ആയിട്ട് ഏറെനാൾ ആയിരിക്കുന്നു.
എന്നിട്ടും നാം ഇന്നും അഭിമാനത്തോടെ വിളിച്ചു കൂവുന്നു അരിയാഹാരം കഴിക്കുന്നവർ ആണത്രേ.
അരിയാഹാരം കഴിക്കുന്നവർ എന്നു പറയുന്നതു മാറി അരി അല്പം കഴിക്കുന്നവരാണ് എന്നുപറയുന്നതാകട്ടെ ഇനി ആപ്തവാക്യം
ഡോ സുൽഫി നൂഹു