എന്ത് ആഘോഷമുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ് നമ്മളോരോരുത്തരും. ഇന്നലെ ശിശുദിനം പ്രമാണിച്ച് സോഷ്യൽ മീഡിയ മുഴുവൻ കുട്ടികളുടെ ചിത്രം കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. തങ്ങളുടെ മക്കളുടെ ചിത്രങ്ങളാണ് ഭൂരിഭാഗം ആളുകളും സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവച്ചത്.
അതേസമയം തങ്ങളുടെ കുട്ടിക്കാല ചിത്രം പങ്കുവച്ചവരും കുറവായിരുന്നില്ല. അത്തരത്തിൽ മലയാളികളുടെ ഒരു ഇഷ്ടതാരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സാരിയുടുത്ത് അൽപം ഗൗരവത്തോടെ നിൽക്കുന്ന ഈ കൊച്ചുമിടുക്കി മറ്റൊരുമല്ല നടിയും അവതാരകയുമായ പൂർണിമ ഇന്ദ്രജിത്താണ് ഇത്. അമ്മയാണ് തന്നെ ഒരുക്കിയതെന്നും അച്ഛനാണ് ഈ ചിത്രമെടുത്തതെന്നും പൂർണിമ കുറിച്ചു.