ശാസ്ത്രം പാൻക്രിയാസിനകത്തെ ഇൻസുലിനെ രക്തത്തിലേക്ക് ചാടിക്കാൻ രണ്ട് രീതികൾ മാത്രം പറയുന്നു.
1 . രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കൂടുന്നതനുസരിച്ച് ബീറ്റാകോശങ്ങളിലേക്ക് Ca (കാൽസ്യം) influx ഉണ്ടാവുകയും ഇൻസുലിൻ പുറത്തുവരികയും ചെയ്യുന്നു.
2. വായിലൂടെ ചെല്ലുന്ന ഗ്ളൂക്കോസ് ചെറുകുടലിന്റെ ഭിത്തിയിലെ GIP, GLP-1 തുടങ്ങിയ incretin hormones നെ ഉത്തേജിപ്പിക്കുമ്പോൾ അവ സെൻസർ പോലെ പ്രവർത്തിച്ച് ഇൻസുലിൻ ചാടുന്നു.
ഓടിത്തളർന്ന അത്ലറ്റ് ഗ്ളൂക്കോസ് കലക്കിക്കുടിക്കുമ്പോൾ അത് കുടലിലെ GIP യെ ഉത്തേജിപ്പിച്ച് ഇൻസുലിൻ രക്തത്തിലെത്തിച്ച് ഗ്ളൂക്കോസിനെ പേശികളിൽ അതിവേഗം നിറയ്ക്കുന്നു. ഭൂമിയിൽ സ്വാഭാവികമായി ഇൻസുലിനെ പുറത്തെത്തിക്കാൻ ഗ്ളൂക്കോസ് മാത്രമേയുള്ളൂ. വായിലൂടെയുടെ ഗ്ളൂക്കോസ് നിഷേധിക്കുന്നതാണ് പ്രമേഹത്തെ പരിഹരിക്കാനാകാത്ത രോഗമാക്കുന്നത്. പാൻക്രിയാസിൽ പ്രകൃതിദത്തമായ ഇൻസുലിൻ ഉപയോഗിക്കാതെ വച്ചിട്ട് പുറമേ നിന്ന് ഇൻസുലിൻ കുത്തിയിറക്കുന്നത് അബദ്ധമാണ്.
Incretin hormones കളിൽ പ്രധാനമായും ഗവേഷണം നടന്നിട്ടുള്ളത് ചെറുകുടലിന്റെ താഴ്ഭാഗത്തുള്ള GLP-1 ലാണ്. അതും എലികളുടെ ചെറുകുടലിനെ (Rat ileum) അടിസ്ഥാനമാക്കി. ഇതിന്റെ ചുവടു പിടിച്ചാണ് Gliptin തുടങ്ങിയ വിലകൂടിയ മരുന്നുകൾ വിപണിയിലെത്തിയത്. എലിയുടെ മുറിച്ചെടുത്ത ചെറുകുടലിൽ ഗ്ളൂക്കോസ് എത്തുന്നതുപോലെയല്ലല്ലോ, മനുഷ്യന്റെ ചെറുകുടലിൽ എത്തുന്നത്. ചെറുകുടലിന്റെ മുകൾ ഭാഗത്തുള്ള GIPയെക്കുറിച്ച് പഠനങ്ങൾ തുലോം കുറവാണ്. വിലകൂടിയ Gliptin കഴിക്കുമ്പോൾ പാൻക്രിയാസിൽ നിന്ന് ഇൻസുലിൻ വരുന്നുണ്ടെങ്കിൽ ഇൻസുലിൻ നേരത്തേയും പാൻക്രിയാസിൻ ഉണ്ടായിരുന്നെന്നല്ലേ സൂചിപ്പിക്കുന്നത്? Gliptin ചെയ്യുന്ന ഈ ജോലി പഞ്ചസാരയിലടങ്ങിയ ഗ്ളൂക്കോസ് നിസാരമായി ചെയ്യുന്നതാണ്.
പ്രമേഹ നിർണയത്തിന് HbA1c ടെസ്റ്റ് നടത്തുക. രക്തത്തിലെ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ളോബിനിൽ അടിഞ്ഞിരിക്കുന്ന ഗ്ളൂക്കോസ് നിർണയിക്കുക വഴി കഴിഞ്ഞ മൂന്നുമാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അറിയാം. HbA1c 5.5 നു താഴെയാണെങ്കിൽ പ്രമേഹമില്ല. 5.5 മുതൽ 6.4 വരെയാണെങ്കിൽ പ്രീ-ഡയബറ്റിസ്. 6.5 നു മുകളിലെങ്കിൽ രോഗം തുടങ്ങി. അതിനാൽ പ്രമേഹം വരാൻ കാക്കേണ്ട. ഈ ടെസ്റ്റ് നടത്തുക. പ്രീ-ഡയബറ്റിക് അവസ്ഥയെങ്കിൽ കൃത്യമായി ജീവിതത്തെ ചിട്ടപ്പെടുത്തി വ്യായാമം പതിവാക്കിയാൽ പ്രമേഹമെന്നല്ല ഒരു ജീവിതശൈലി രോഗങ്ങളും വരില്ല.
ചികിത്സ പാൻക്രിയാസിന്റെ കേടുപരിഹരിക്കലാകണം. രക്തത്തിൽ അധികമുള്ള പഞ്ചസാരയെ വലിയ രക്തക്കുഴലുകളിൽ നിന്ന് ചെറിയ രക്തക്കുഴലുകളിലേക്ക് മാറ്റിയിടുന്നതല്ല ചികിത്സ. ചെറിയ രക്തക്കുഴലുകളിലെ പഞ്ചസാരയ്ക്ക് കേടുവരുത്താനായി അവയവങ്ങളെ വിട്ടുകൊടുക്കരുത്. എല്ലാ പേശികളും ഉൾക്കൊള്ളിച്ച് വ്യായാമം ചെയ്ത് പേശികളിൽ ഗ്ളൂക്കോസിന് സ്ഥലമുണ്ടാക്കണം. അന്നന്നു കഴിക്കുന്ന ഗ്ളൂക്കോസ് അന്നന്നുതന്നെ ഊർജത്തിന് ഉപയോഗിച്ച് രക്തക്കുഴലുകളിൽ കൊഴുപ്പടിയാതെ നോക്കണം. അരി, കിഴങ്ങ്, ഗോതമ്പ് ഉപയോഗം പരമാവധി കുറച്ച് പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉറപ്പുവരുത്തണം. മരുന്നുകൾ കൊണ്ട് പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ചികിത്സിക്കണോ, മധുരം കഴിച്ച് പ്രമേഹമകറ്റണോ എന്നു ചിന്തിക്കുക. ജീവിതം ആസ്വദിക്കാനുള്ളതാണ്. അത് സൂചിത്തുമ്പിലും പാവയ്ക്കാ ജ്യൂസിനുമിടയിലെ തുറന്ന ജയിലാകരുത്.
(അവസാനിച്ചു )