ഹൈന്ദവ ജ്യോതിശാസ്ത്രപ്രകാരം രണ്ട് വ്യക്തികൾക്കിടയിലുള്ള വിവാഹ പൊരുത്തം നിശ്ചയിക്കുന്നത് ജാതകപൊരുത്തത്തിലൂടെയാണ്. വിവാഹപ്പൊരുത്തം നോക്കുമ്പോൾ പ്രധാനമായി കാണുന്നത് ജ്യോതിഷം തന്നെയാണ്. എന്നാൽ, ഏത് മതക്കാർക്കും സ്വയം വിവാഹപൊരുത്തം പരിശോധിക്കാമെന്നാണ് പ്രശസ്ത ജ്യോതിഷാചാര്യൻ ഡോ.കെ.വി സുഭാഷ് തന്ത്രി അഭിപ്രായപ്പെടുന്നത്. കൗമുദി ടി.വി ലേഡീസ് ഹവറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

marriage

"ഇന്ന് എല്ലാ വിഭാഗക്കാരും വിവാഹ പൊരുത്തം നോക്കാറുണ്ട്. മുസ്ലീം വിഭാഗക്കാരും ക്രിസ്ത്യാനികൾക്കും തുടങ്ങി എല്ലാ വിഭാഗക്കാരും ജ്യോതിഷത്തെ ആശ്രയിക്കുന്നു. ഹെെന്ദവ വിശ്വാസം അനുസരിച്ച് പുനർജന്മത്തിൽ വളരെയധികം പ്രസക്തിയുണ്ട്. യഥാർത്ഥത്തിൽ പുനർജന്മം ഉണ്ട് എന്നുതന്നെയാണ് വിശ്വാസവും.

വിവാഹ പൊരുത്തം നോക്കുമ്പോൾ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്ന ഒന്നാണ് ദശാസന്ധിദോഷം എന്നത്. രണ്ട് നക്ഷത്രങ്ങൾ തമ്മിൽ കടന്നുപോകുമ്പോൾ ദശാസന്ധിദോഷം സംഭവിക്കും. കൂട്ട് ദശ വരും. ഇങ്ങനെയൊക്കെ വന്നാൽ കല്യാണം കഴിക്കാൻ പാടില്ല എന്നാണ് വിശ്വാസം. എന്നാൽ,​ ഇതെല്ലാം ശുദ്ധ മണ്ടത്തരമാണ്. അതുപോലെ കൂട്ട് ദശയും. ഏത് മതക്കാർക്കും സ്വയം വിവാഹ പൊരുത്തം പരിശോധിക്കാമെന്നും അദ്ദേഹം പറയുന്നു.