മലയാളസിനിമയിൽ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപി എന്ന സൂപ്പർതാരത്തിന്റെ മകൻ എന്ന നിഴലിൽ നിന്നുമാറി സ്വന്തമായി ഒരു ഇമേജ് കെട്ടിപടുക്കാനുള്ള ഒരുക്കത്തിലാണ് ഗോകുൽ. ഇതിനോടകം ചെയ്‌തുകഴിഞ്ഞ ചിത്രങ്ങളിലെല്ലാം വ്യത്യസ്‌തമായ വേഷങ്ങൾ അവതരിപ്പിക്കാൻ ഗോകുൽ സുരേഷിന് കഴിഞ്ഞു. എന്നാൽ ഏറ്റവുമധികം തന്നെ സന്തോഷിപ്പിച്ചത് മമ്മൂട്ടിയുടെ ഭാര്യ തന്റെ കഥാപാത്രങ്ങൾ കണ്ട് അഭിനന്ദിച്ചപ്പോഴാണെന്ന് ഗോകുൽ പറയുന്നു. കൗമുദി ടിവിയ്‌‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗോകുൽ മനസു തുറന്നത്. അഭിനയത്തിൽ അച്ഛൻ അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിന് മറപടി നൽകവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

gokul-suresh

ഗോകുലിന്റെ വാക്കുകൾ-

'അച്ഛനും ചിലപ്പോൾ സ്വന്തം മകനോട് പറയാനുള്ള ഷൈനസ് കാണുമായിരിക്കും. ഇര എന്ന സിനിമ കണ്ടിട്ട് നിന്നെ കറക്‌ടായിട്ട് ഫ്രെയിം ചെയ്‌തിട്ടില്ല എന്ന് പറഞ്ഞിരുന്നു. അതുപോലെ ഇളയരാജ എന്നു പറഞ്ഞ സിനിമയിൽ ഞാൻ ഡബ്ബ് ചെയ്‌ത് കഴിഞ്ഞിട്ട് അച്ഛൻ കണ്ടിരുന്നു. നമ്മൾ കൊടുക്കുന്ന ത്രോവിന് കുറച്ച് ഡിഫറൻസ് വരുത്തണം.. എന്നാലെ ഓഡിയൻസിന്റെ അടുത്ത് അത് കറക്‌ടായിട്ട് എത്തുകയുള്ളുവെന്നും പറഞ്ഞിരുന്നു. അമ്മ കുറച്ച് കോംപ്ളിമെന്റ് ചെയ്യാറുണ്ട്. എനിക്ക് ഒരുപാട് സന്തോഷമുള്ളത്, മമ്മൂട്ടി സാറിന്റെ വൈഫ് പറഞ്ഞതിലാണ്. മാം ആണെങ്കിൽ എന്റെ വർക്ക് കാണുന്നു എന്നത് തന്നെ എനിക്ക് സന്തോഷമുള്ള കാര്യമാണ്. ചെന്നൈയിൽ വച്ച് മീറ്റ് ചെയ്‌തപ്പോൾ എന്റടുത്ത് ഒന്നുരണ്ട് തവണ പറഞ്ഞിട്ടുണ്ട്. എന്റെ അമ്മ പറയുന്ന പോലെ തന്നെ സന്തോഷമുള്ള കാര്യമായിരുന്നു അത്'.