പഞ്ചമഹായോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശശ മഹായോഗം. ജാതകത്തിൽ ശശ മഹായോഗമുള്ളവർക്ക് ജീവിതത്തിൽ അത്യുന്നതങ്ങളായ പദവിയിൽ എത്താൻ സാധ്യതവളരെയേറെയാണെന്ന് ജ്യോതിഷ പണ്‌ഠിതന്മാർ പറയുന്നു.
ശനിഗ്രഹം മകരം കുഭം തുലാം രാശികളിൽ സ്വച്ഛേത്ര, ഉച്ചക്ഷേത്ര ബലവാനായി പൗർണമി അല്ലെങ്കിൽ അതിനോടു കൂടി 15 ദിവസത്തിനുള്ളിൽ ജനിക്കുകയാണെങ്കിൽ അതിനെയാണ് ശശ മഹായോഗം എന്നു പറയുന്നത്. ഈ യോഗമുള്ളവർ വനപർവതങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ വർത്തിക്കുന്നവരായിരിക്കും. താഴ്‌ന്ന പദവിയിൽ നിന്ന് അത്യുന്നതങ്ങളായ പദവിയിലേക്ക് ഉയരാൻ ഈ ജാതക്കാർക്ക് കഴിയും. അതുമല്ലെങ്കിൽ ധാരാളം തോട്ടങ്ങളും മറ്റുമുള്ള ഭൂവുടമകളുമാകാം.