sabarimala-

ശബരിമലയിൽ യുവതികൾ എത്തിയാൽ തടയുമെന്ന് സംഘപരിവാർ അറിയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ തീർത്ഥാടന കാലത്തെപ്പോലെ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ല. അനിഷ്ട സംഭവങ്ങളുണ്ടായാൽ അപ്പോൾ നോക്കാമെന്നാണ് നിലപാടാണ്. യുവതികൾ എത്തിയാൽ നിലയ്ക്കലോ പമ്പയിലോ തടഞ്ഞ് തിരിച്ചയയ്ക്കാനാണ് നീക്കം.

നിലയ്ക്കലിൽ വാഹന പരിശോധന ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന തീർത്ഥാടകരെ നിലയ്ക്കലിൽ ഇറക്കി കെ.എസ്.ആർ.ടി.സി ബസുകളിൽ പമ്പയിലേക്ക് വിടും.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് എസ്.പിമാരുടെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ റിസർവ്ഡ് ഫോഴ്‌സും സ്‌ട്രൈക്കിംഗ് ഫോഴ്‌സും. ആകെ 2800 പൊലീസുകാർ.

എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പൊലീസും ട്രാഫിക് പൊലീസും. ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന ഇടത്താവളങ്ങളിൽ പ്രത്യേക സുരക്ഷ.