കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വടകര റൂറൽ എസ്.പി കെ.ജി സൈമൺ പറഞ്ഞു.
മറ്റു കേസുകളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. കേസ് സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകകായിരുന്നു അദ്ദേഹം. കുറ്റം തെളിയിക്കാനുള്ള തെളിവുകളുണ്ട്. മെഡിക്കൽ ബോർഡിന്റെ സഹായം വളരെ നല്ല രീതിയിൽ ഉണ്ടായി. ആദ്യം ലഭിച്ച രേഖകൾ വളരെ പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ചില വ്യക്തതകൾ വരുത്താനാണ് വീണ്ടും മെഡിക്കൽ ബോർഡിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.