health

മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറിനേക്കാളും ഏറെ അപകടകരമാണ് അണ്ഡാശയ ക്യാൻസർ. എന്തെന്നാൽ ഏറെ വൈകിയാണ് രോഗം ബാധിച്ച് കാര്യം രോഗികൾ തിരിച്ചറിയുക. മാത്രമല്ല ഇതിന് പ്രത്യേകമായി രോഗ ലക്ഷങ്ങൾ കാണിക്കാത്തതും ഗുരുതരമാകാൻ കാരണമാകുന്നു. മറ്റ് ക്യാൻസർ ലക്ഷങ്ങളിലെ രക്തസ്രാവം അണ്ഡാശയ ക്യാൻസർ ബാധിച്ചവർക്ക് ഉണ്ടാവില്ല. വയറ്റിനകത്ത് ഗ്യാസ് കയറുന്നത് പോലെയുള്ള തോന്നൽ,​ വയർ വീർത്തുവരിക,​ വിശപ്പില്ലാഴ്മ,​ ഭക്ഷണം കഴിച്ചിട്ടും ഭാരക്കുറവ് അനുഭവപ്പെടുക തുടങ്ങിയവായണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

അണ്ഡാശയ ക്യാൻസർ ഏത് പ്രായത്തിലും വരാം. ക്യാൻസറിന്റെ ആദ്യ ഘട്ടത്തിൽ പെട്ടെന്നു തന്നെ അത് ചികിത്സിച്ച് മാറ്റാം. എന്നാൽ അത് മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാൽ ബുദ്ധിമുട്ടാണ്. ഗർഭനിരോധന ഗുളികകൾ അണ്ഡാശയ ക്യാൻസറിന് കാരണമാകുന്നില്ല. മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് രോഗം വരാനുള്ള സാദ്ധ്യത കുറവാണെന്നും ഡോക്ടർ പി. ലക്ഷ്മി അമ്മാൾ പറയുന്നു.