syndicate-bank

കൊച്ചി: സിൻഡിക്കേറ്ര് ബാങ്കിന് കേരളത്തിൽ 20,093 കോടി രൂപയുടെ ബിസിനസുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. ബാങ്കിന്റെ കേരളത്തിലെ ആദ്യ സോണൽ ഓഫീസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറു റീജിയണൽ ഓഫീസുകളും 237 ശാഖകളുമാണ് ബാങ്കിന് കേരളത്തിലുള്ളത്. ഇതുവരെ ചെന്നൈ, മണിപ്പാൽ സോണൽ ഓഫീസുകളുടെ കീഴിലായിരുന്നു കേരളം.

കേരളത്തിലെ മികച്ച വളർച്ച പരിഗണിച്ചാണ്, ഇവിടെ സോണൽ ഓഫീസ് തുറന്നതെന്നും ഇത് കേരളത്തിലെ സേവനമികവ് വർദ്ധിക്കാൻ സഹായിക്കുമെന്നും മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. 1925ൽ ഉഡുപ്പി ആസ്ഥാനമായാണ് സിൻഡിക്കേറ്ര് ബാങ്കിന്റെ തുടക്കം. രാജ്യത്ത് 4,061 ശാഖകളും ലണ്ടനിൽ ഒരു ശാഖയും ബാങ്കിനുണ്ട്.