priyanka-

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയപം ഗായകൻ നിക് ജൊനാസും ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏറെ നാളായി പുതിയ വീടിനായുള്ള അന്വേഷണത്തിലായിരുന്ന ഇരുവരും അവസാനം തങ്ങളുടെ സ്വപ്നഭവനം കണ്ടെത്തി.. ഒടുവിൽ ലൊസാഞ്ചൽസിലെ സാൻ ഫെർണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെൻസിനോയിൽ 20,000 സ്ക്വയർ ഫീറ്റുളള വീട് 20 മില്യൻ ഡോളർ (144 കോടി) നൽകി ഇരുവരും വാങ്ങിയതായി ദി വാൾ സ്ട്രീറ്റ് റിപ്പോർട്ട് ചെയ്യുന്നു.

View this post on Instagram

Karwa chauth at a @jonasbrothers concert. Definitely a first I’ll always remember! 😂❤️🙏🏽 @nickjonas #karwachauth

A post shared by Priyanka Chopra Jonas (@priyankachopra) on

പ്രിയങ്ക-നിക് ദമ്പതികളുടെ വീട്ടിൽ 7 ബെഡ്റൂമുകളും 11 ബാത്റൂമുകളും ഉളളതായി റിപ്പോർട്ടിൽ പറയുന്നു. തടി കൊണ്ടുളള സീലിംഗുകളും, ഗ്ലാസിൽ തീർത്ത സ്റ്റെയർകേസും, വലിയ ഡൈനിംഗ് റൂമും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്‌ഡോർ പൂളിൽ നിന്ന് പർവതങ്ങളുടെ കാഴ്ചയുള്ള ഡൈനിംഗ് ഏരിയകളും പ്രിയങ്കയുടെ പുതിയ വീട്ടിലുണ്ട്. ജോ-സോഫിയ ദമ്പതികളുടെ വീട്ടിൽ 10 ബെഡ്റൂമുകളും 14 ബാത്റൂമുകളുമുണ്ട്.

View this post on Instagram

My everything ❤️ #karwachauth

A post shared by Priyanka Chopra Jonas (@priyankachopra) on

കഴിഞ്ഞ ഓഗസ്റ്റിൽ നിക് തന്റെ വീട് 6.9 മില്യൻ ഡോളറിന് വിറ്റതായി വാർത്തകൾ പുറത്തുവന്നിരുന്നു. പ്രിയങ്കയ്ക്കൊപ്പം വലിയൊരു വീട്ടിൽ മാറി താമസിക്കുന്നതിനുവേണ്ടിയാണ് നിക് വീട് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ സെപ്റ്റംബറിൽ വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ സ്വന്തമായൊരു വീടെന്ന സ്വപ്നം പ്രിയങ്ക പങ്കുവച്ചിരുന്നു

2018 ഡിസംബറിലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.

priyanka-